കഴിഞ്ഞ ദിവസം തളിപ്പറമ്ബ് നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർ മാർക്കറ്റില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. തളിപ്പറമ്ബിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റില്‍ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്. നഗരത്തിലെ കെ.വി.കോംപ്ലക്സില്‍ ഉണ്ടായ അഗ്നിബാധയില്‍ നഗരം നടുങ്ങി നില്‍ക്കുമ്ബോള്‍ പർദ ധരിച്ചെത്തിയ യുവതി നബ്രാസ് സൂപ്പർ മാർക്കറ്റില്‍ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങള്‍ എടുത്ത് പുറത്ത് അഗ്നിബാധ കാണുവാൻ തടിച്ച് കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ മുങ്ങുകയായിരുന്നു.
ഇതിനിടെ യുവതി സാധനങ്ങള്‍ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പോലീസിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി പിടിയിലായതെന്ന് നബ്രാസ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. തളിപ്പറമ്ബിന്റെ സമീപ പഞ്ചായത്തിലെ യുവതിയാണ് പിടിയിലായത്. ഇവർ എടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് ചെയ്ത് വിട്ടയച്ചു.
















