തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്.
അടുത്ത ദിവസം നടക്കാനിരുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ മാനസിക വിഷമം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ് പോലീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തു. ബുധനാഴ്ച രാത്രിയാണ് അനഘയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

















