മാസങ്ങള്‍ക്ക് മുൻപ് അന്തരിച്ച മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സി വി പത്മരാജൻ്റെ മരണാനന്തര ചടങ്ങില്‍ പൂർണ ഔദ്യോഗ്യക ബഹുമതി നല്‍കത്തതില്‍ വിവാദം പുകയുന്നു. ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല കൂടി വഹിച്ച മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണാനന്തര ചടങ്ങില്‍ പൊലീസ് ഗാർഡ് ഓഫ് ഓണർ നല്‍കിയെങ്കിലും ആചാരവെടി നല്‍കിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനാലാണ് ആചാരവെടി നല്‍കാത്തത് എന്നായിരുന്നു പൊതുഭരണ വകുപ്പിൻ്റെ മറുപടി. വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നല്‍കിയത്. സി വി പത്മരാജനോട് അനീതി കാണിച്ചെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഭരണഘടനാ പദവികളോ മറ്റ് ഉന്നത പദവികളോ വഹിച്ചിരുന്നവർ അന്തരിക്കുമ്ബോള്‍ അന്തിമോപചാരമായി ഔദ്യോഗിക ബഹുമതികളും പുറമേ ആചാരവെടിയും നല്‍കാറുണ്ട്. ഇതിന് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശം വേണം. സി വി പത്മരാജന്റെ അന്തിമോപചാര ചടങ്ങില്‍ ബ്യൂഗിള്‍ വാദനത്തോടെ പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ മാത്രമേ ഉണ്ടായുള്ളൂ.

ആചാരവെടി മുഴക്കിയില്ല: മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രത്യേക ഉത്തരവ് ലഭിച്ചില്ലും അതിനാലാണ് ആചാരവെടി മുഴക്കാതിരുന്നത് എന്നുമാണ് ഇതുസംബന്ധിച്ച വിവരാവകാശ നിയമം പ്രകാരമുള്ള ചവറ ഗോപകുമാറിന്റെ ചോദ്യത്തിന് പൊതുഭരണ വകുപ്പ് നല്‍കിയ മറുപടി. ഇതിനെതിരെ വന്‍ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്. സർക്കാർ സമീപനം പ്രതിഷേധാർഹമെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ വിമര്‍ശിച്ചു. വിവേചനത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു.

















