ജലത്തില്‍ ശവസംസ്കാരം നിയമവിധേയമാക്കിയ ആദ്യ രാജ്യമായി സ്കോട്ട്ലൻഡ് മാറി. ആല്‍ക്കലൈൻ ഹൈഡ്രോലിസിസ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ കുടുംബങ്ങള്‍ക്ക് പരമ്പരാഗത ശവസംസ്കാരത്തിനോ സംസ്കരണത്തിനോ പകരം മറ്റൊരു ഓപ്ഷൻ നല്‍കും.മൃതദേഹങ്ങള്‍ സില്‍ക്ക് അല്ലെങ്കില്‍ കമ്പിളി പോലുള്ള ജൈവ വിസർജ്ജ്യ വസ്തുക്കള്‍ കൊണ്ട് പൊതിഞ്ഞ് ചൂടുവെള്ളവും രാസവസ്തുക്കളും ഉപയോഗിച്ച്‌ മർദ്ദമുള്ള അറയില്‍ വയ്ക്കുന്നു, ഇത് അഴുകല്‍ വേഗത്തിലാക്കുകയാണ്.

വെറും രണ്ട് മണിക്കൂറില്‍ മൃതദേഹം ജലചക്രത്തിന്റെ ഭാഗമാവുന്ന തരത്തിലുള്ള മൃതസംസ്കാര രീതി 2026 മുതല്‍ നടപ്പിലാക്കാനാണ് സ്കോട്ട്ലാൻഡ് തയ്യാറെടുക്കുന്നത്. പരമ്പരാഗത രീതിയിലെ സംസ്കാരത്തിന് പ്രകൃതി വാതകം അടക്കമുള്ളവ വലിയ രീതിയില്‍ ചെലവിടേണ്ടി വരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ വിപ്ലവകരമായ മാറ്റം വരുത്താൻ ജല സംസ്കാരത്തിന് സാധിക്കുമെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ശാസ്ത്രീയമായി ആല്‍ക്കലൈൻ ഹൈഡ്രോളിസിസ് എന്നറിയപ്പെടുന്ന ബോയില്‍ ഇൻ എബാഗ് ശവസംസ്കാര രീതിയാണ് അവതരിപ്പിച്ചത്. യുണൈറ്റഡ് കിംഗ്ഡത്തില്‍ ഈ രീതി നടപ്പിലാക്കുന്ന ആദ്യ പ്രദേശമാണ് സ്‌കോട്ട്ലൻഡ്.

ഈ രീതിയില്‍ മൃതദേഹം ഒരു പ്രത്യേക കണ്ടെയ്‌നറില്‍ വെച്ച്‌ വെള്ളവും ആല്‍ക്കലൈൻ രാസവസ്തുക്കളും ഉപയോഗിച്ച്‌ ലയിപ്പിക്കുന്നു. പ്രകൃതിദത്തമായ അഴുകല്‍ പ്രക്രിയയ്ക്ക് ഏകദേശം രണ്ട് പതിറ്റാണ്ട് എടുക്കുമെങ്കില്‍ ഈ സാങ്കേതികവിദ്യയിലൂടെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അത് സാധ്യമാകും. പട്ടോ അല്ലെങ്കില്‍ കമ്പിളിയോ കൊണ്ടുള്ള തുണിയില്‍ പൊതിഞ്ഞ മൃതദേഹം ഉയർന്ന മർദ്ദമുള്ള സ്റ്റീല്‍ ചേമ്പറില്‍ വെക്കുന്നു.

ഇതിലേക്ക് 95 ശതമാനം വെള്ളവും 5 ശതമാനം പൊട്ടാസ്യം ഹൈഡ്രോക്സൈഡ് പോലുള്ള ആല്‍ക്കലൈൻ രാസവസ്തുക്കളും ചേർന്ന മിശ്രിതം ടാങ്കില്‍ നിറയ്ക്കുന്നു. ഇത് 150 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ചൂടാക്കുന്നു. ഉയർന്ന മർദ്ദം ഉള്ളതിനാല്‍ ചേംബറിനുള്ളില്‍ വെള്ളം തിളയ്ക്കുന്നില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ മൃതദേഹം മൃദുവായ അസ്ഥികളും ദ്രാവകവുമായി മാറും. ഈ ദ്രാവകം തണുപ്പിച്ച്‌ ശുദ്ധീകരിച്ച ശേഷം സാധാരണ മലിനജലം പോലെ ഓടകളിലേക്ക് വിടുന്നു.

പരമ്പരാഗത ശ്മശാനങ്ങളില്‍ ധാരാളം പ്രകൃതിവാതകം ഉപയോഗിക്കുമ്പോള്‍, ജലസംസ്കാര രീതി ഒരു പരിസ്ഥിതി സൗഹൃദ ബദലാണെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. അവശേഷിക്കുന്ന അസ്ഥികള്‍ ഉണക്കി പൊടിച്ച്‌ ചിതാഭസ്മത്തിന് സമാനമായ വെളുത്ത പൊടിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.ഈ രീതിക്ക് പിന്തുണ ലഭിക്കുന്നുണ്ടെങ്കിലും ചില വിവാദങ്ങളും ഉയരുന്നുണ്ട്.

മൃതദേഹം ലയിപ്പിച്ച ദ്രാവകം സാധാരണ ജലസ്രോതസ്സുകളിലേക്ക് തിരികെ വിടുന്നതാണ് പ്രധാന തർക്കവിഷയമാവുന്നത്. എന്നാല്‍ ഈ ദ്രാവകത്തില്‍ ഡിഎൻഎ അടങ്ങിയിട്ടില്ലെന്നും ഇത് പൂർണ്ണമായും അണുവിമുക്തമാണെന്നും ഇതിനാവശ്യമായ ഉപകരണങ്ങള്‍ നിർമ്മിക്കുന്ന കൈൻഡ്ലി എർത്ത് എന്ന കമ്പനി അവകാശപ്പെടുന്നുണ്ട്. ഇതില്‍ പ്രോട്ടീനുകള്‍, പഞ്ചസാര, ലവണങ്ങള്‍ എന്നിവ മാത്രമേ ഉണ്ടാകൂവെന്നും കമ്പനി കൂട്ടിച്ചേർക്കുന്നത്.

ഒരു ജലസംസ്കാരത്തിന് 1,500 ഡോളർ മുതല്‍ 5,000 ഡോളർ വരെ (ഏകദേശം 1.25 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെ) ചെലവ് വരാനാണ് സാധ്യത. ജലസംസ്കാരവുമായി ബന്ധപ്പെട്ട് 2023ല്‍ നടത്തിയ ഒരു സർവേയില്‍ 84 ശതമാനം പേരും ഇതിനെ പിന്തുണച്ചതിനാലാണ് സ്‌കോട്ട്ലൻഡ് ഈ രീതി ആദ്യം നടപ്പിലാക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും വാട്ടർ അതോറിറ്റികളില്‍ നിന്നും അനുമതി ലഭിച്ച ശേഷം 2026 വേനല്‍ക്കാലത്ത് ആദ്യത്തെ ജലദഹനം നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.

“കോ-ഓപ്പ് ഫ്യൂണറല്‍കെയറില്‍, ഞങ്ങളുടെ അംഗ ഉടമകള്‍ക്കും ക്ലയന്റുകള്‍ക്കും ഏറ്റവും സുസ്ഥിരവും താങ്ങാനാവുന്നതുമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാൻ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, അതിനാല്‍ ആല്‍ക്കലൈൻ ജലവിശ്ലേഷണവുമായി ബന്ധപ്പെട്ട് സ്കോട്ട്ലൻഡിലെ നിയമനിർമ്മാണ മാറ്റത്തെ സ്വാഗതം ചെയ്യുന്നു.”കോ-ഓപ്പ് ഫ്യൂണറല്‍കെയറിന്റെ വക്താവ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക