ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ചു കൊണ്ട് നിലപാട് അറിയിച്ച എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർക്ക് നേരെ സൈബർ ആക്രമണം.ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി സുകുമാരൻ നായർ നിലപാടെടുത്തത്തിന് പിന്നാലെയാണ് സംഘപരിവാർ സൈബർ ഹാൻഡിലുകള്‍ സുകുമാരൻ നായർക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുകുമാരൻ നായർ ശബരിമല വിഷയത്തില്‍ തന്റെ എല്‍ഡിഎഫ് അനുകൂല നിലപാട് വെളിപ്പെടുത്തിയത്.

വാർത്ത ഓണ്‍ലൈൻ മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ പോസ്റ്റുകളുടെ അടിയില്‍ സംഘപരിവാർ അനുകൂല അക്കൗണ്ടുകളില്‍ നിന്നും സുകുമാരൻ നായർക്കെതിരായ അധിക്ഷേപങ്ങള്‍ നിറയുകയാണ്. കൂടാതെ സംഘപരിവാര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും ശബരിമല സംരക്ഷണ സമിതിയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലും സുകുമാരൻ നായർക്കെതിരെ സൈബർ ആക്രമണം ഉണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് എൻഎസ്‌എസിന്റെ ലക്ഷ്യമെന്നും സ്ത്രീപ്രവേശന വിധിക്കെതിരെ എൻഎസ്‌എസ് നാമജപ ഘോഷയാത്ര നടത്തിയപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സർക്കാർ സ്ത്രീപ്രവേശനം അനുവദിച്ചില്ല. അവർക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു” എന്നുമാണ് സുകുമാരൻ നായർ പറഞ്ഞത്.

“കേന്ദ്രത്തിലെ ബിജെപി സർക്കാർ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എൻഎസ്‌എസിന് സർക്കാർ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സർക്കാർ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും” സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.”കോണ്‍ഗ്രസും ബിജെപിയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സംഗമം ബഹിഷ്‌കരിച്ചതെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന് ജാതിയോ മതമോ ഇല്ലെന്നും” അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക