പുനലൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയെയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഭർത്താവ് ഐസക് ഫേസ്ബുക്ക് ലൈവിലൂടെ അറിയിക്കുകയും ചെയ്തു. കൊലയ്ക്ക് ശേഷം പ്രതി ഐസക് കീഴടങ്ങി.തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശാലിനിയെ ഐസാക് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പിന്നാലെ ഇയാള്‍ ഫേസ്ബുക്കില്‍ ലൈവും ഇട്ടു. ലൈവില്‍ ശാലിനിക്കെതിരെ പല ആരോപണങ്ങളും ഐസക് ഉയർത്തുന്നുണ്ട്. ദമ്ബതികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്നായിരുന്നെന്നാണ് വിവരം. ഭാര്യക്ക് മറ്റു പല ബന്ധങ്ങളുമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിണങ്ങിപ്പോയ ശേഷം അമ്മയോടൊപ്പം കഴിയുകയായിരുന്നു ശാലിനിയെന്ന് ഐസക് പറയുന്നു. താനറിയാതെ സ്വർണം പണയം വെച്ചിരുന്നു. തൻ്റെ പേരെഴുതിയ മോതിരം അടക്കം ശാലിനി പണയം വെച്ചു. സ്വന്തമായുണ്ടാക്കിയ വീട്ടില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടെന്നും ഫേസ്ബുക്ക് ലൈവിലൂടെ ഐസക് ആരോപിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക