താനെ കല്യാണ്‍ ഈസ്റ്റിലെ കോള്‍സേവാഡി പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച ഒരു യുവതി തന്‍റെ തൊഴില്‍ ഉടമയെ ചെരുപ്പ് കൊണ്ട് മുഖത്തടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു സ്ത്രീയും പുരുഷനും അടി അടി എന്ന് പറഞ്ഞ് യുവതിയെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. അതെ കടയിലെ ജീവനക്കാരിയായിരുന്നു യുവതിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലാവുകയും കടയുടമയുടെ പ്രവര്‍ത്തിക്ക് അര്‍ഹിച്ച ശിക്ഷയെന്ന് നിരവധി പേര്‍ എഴുതുകയും ചെയ്തു.

കടയുടമയുടെ ശല്യം: യുവതി അതെ കടയിലെ ജീവനക്കാരിയായിരുന്നു. കടയുടമ യുവതിയ്ക്ക് നിരന്തരം അശ്ലീല സന്ദേശം അയക്കുന്ന പതിവുണ്ടായിരുന്നു. പല തവണ എതിര്‍ത്തെങ്കിലും ഇയാള്‍ സന്ദേശങ്ങള്‍ അയക്കുന്നത് തുടർന്നു. ഒടുവില്‍ ശല്യം സഹിക്കാനാകാതെ യുവതി സംഭവം വീട്ടില്‍ പറയുകയും പിന്നാലെ യുവതിയുടെ അമ്മയും ബന്ധുക്കളും യുവതിയെയും കൂട്ടി കടയിലെത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബന്ധുക്കളും വീട്ടുകാരും യുവതിയെ കടയുടമയെ അടിക്കാന്‍ പ്രേരിപ്പിക്കുന്നതും യുവതി അയാളെ തന്‍റെ ചെരുപ്പ ഊരി അടിക്കുന്നതും വീഡിയോയില്‍ കാണാം. അടിയില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ കടയില്‍ സാധനങ്ങള്‍ വയ്ക്കാനായി തിരിച്ച നീണ്ട കബോഡുകള്‍ക്ക് ഇടയില്‍ മറഞ്ഞിരിക്കുന്നു. ഇവിടെ നിന്നും ആളുകള്‍ ഇയാളെ വലിച്ച്‌ പുറത്തിട്ട ശേഷം യുവതിയുടെ കാലില്‍ വീണ് മാപ്പ് ചോദിക്കാന്‍ ആവശ്യപ്പെടുന്നതും അയാള്‍ അത് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഈ സമയം കടയിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക