ചിരിച്ചു കൊണ്ട് നിവേദനം വാങ്ങി ചവറ്റുക്കുട്ടയില്‍ എറിയുന്ന പതിവ് രാഷ്‌ട്രീയക്കാരനല്ല മന്ത്രി സുരേഷ് ഗോപി എന്ന് തൃശൂരിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം.കഴിഞ്ഞ ദിവസം നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവദേനം വാങ്ങാതെ വയോധികനെ അവഹേളിച്ചെന്ന എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.
സുരേഷ് ഗോപിക്ക് ലഭിക്കുന്ന ജനപിന്തുണയിലും സ്വീകാര്യതയിലും വിളറിപൂണ്ട സൈബർ സഖാക്കളാണ് വ്യാജ പ്രചരണത്തിന് ചുക്കാൻ പിടിച്ചത്. പിന്നാലെ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മന്ത്രി സുരേഷ് ഗോപി. ഒപ്പം രാഷ്‌ട്രീയ ലക്ഷ്യം വച്ച് കൊണ്ടാണെങ്കിലും വയോധികന് വീട് വച്ചു കൊടുക്കാൻ തയ്യാറായായ രാഷ്‌ട്രീയ പാർട്ടിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മന്ത്രി സുരേഷ് ഗോപിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം
- അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തില്‍ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്‌ട്രീയ അജണ്ടകള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.
- ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്.
- പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ ഞാൻ നല്‍കാറില്ല. ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നല്‍കുന്നത് എന്റെ ശൈലി അല്ല.
- ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാല്‍ അത്തരം അഭ്യർത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം.
- എന്റെ ശ്രമങ്ങള്‍ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളില്‍ പ്രവർത്തിച്ച്, ജനങ്ങള്‍ക്ക് യഥാർത്ഥ നേട്ടങ്ങള്‍ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
- അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്.
- അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്.
- രാഷ്‌ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ… കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പൊള്‍ വീട് വെച്ച് നല്‍കാൻ ഇറങ്ങിയല്ലോ…
- ജനങ്ങളുടെ പോരാട്ടങ്ങളില്‍ രാഷ്‌ട്രീയ കളികള്‍ക്കല്ല, യഥാർത്ഥ പരിഹാരങ്ങള്‍ക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക





