നവയുഗ രാഷ്ട്രീയത്തിന്റെ പൊടിക്കൈകളിലേക്ക് കടന്നിരിക്കുകയാണ് ജോസ് കെ മാണിയും. നവമാധ്യമങ്ങളിൽ സജീവമായി കൊണ്ടാണ് ഈ ഇടപെടൽ. സിനിമ, ലൈഫ് സ്റ്റൈൽ യൂട്യൂബ് ചാനലുകൾക്ക് അദ്ദേഹവും ഭാര്യയും ചേർന്ന് അഭിമുഖങ്ങൾ നൽകി തുടങ്ങിയതിന് പിന്നാലെ ഇപ്പോൾ ഇൻസ്റ്റാഗ്രാമിനും പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് കെഎം മാണിയുടെ പിന്മുറക്കാർ.
2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ നിന്നോ കടുത്തുരുത്തിയിൽ നിന്നോ ജോസ് മത്സരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനുമുമ്പ് പുതുതലമുറയെ ആകർഷിക്കുവാൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം നടപടികൾ മാണിയുടെ കുടുംബത്തിൽ നിന്ന് ഉണ്ടാകുന്നത് എന്നുവേണം വിലയിരുത്താൻ. യൂട്യൂബ് ചാനൽ അഭിമുഖങ്ങളിൽ ഭാര്യ നിഷയും ഒത്തു പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം പരസ്യ ചിത്രത്തിൽ കൂടെ കൂട്ടിയിരിക്കുന്നത് ഏക മകനെയും, രണ്ട് പെൺമക്കളുടെ ഭർത്താക്കന്മാരെയും ആണ്.
ഓണക്കോടിയണിഞ്ഞാണ് ജോസ് കെ മാണിയും മകനും മരുമക്കളും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് . SQ തിരുവനന്തപുരം ഷോറൂമിന്റെ പ്രചരണാർത്ഥമുള്ള ഇൻസ്റ്റാഗ്രാം റീലിലാണ് KM BOYS എന്ന് അടിക്കുറിപ്പോടെ ജോസിന്റയും ഇളമുറക്കാരുടെയും വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മലയാള അക്ഷരങ്ങൾ നെയ്ത കശവു മുണ്ടും ഡിസൈനർ ഷർട്ടുകളും ആണ് നാലുപേരും അണിഞ്ഞിരിക്കുന്നത്. പരസ്യ റീൽ വീഡിയോ ചുവടെ കാണാം.

















