മാദ്ധ്യമപ്രവർത്തകനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കെർക്ക് വെടിയേറ്റു മരിച്ചു.യൂട്ടാവാലി യൂണിവേഴ്സിറ്റിയിലെ പ്രസംഗത്തിനിടെയാണ് വെടിയേറ്റത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ആളാണ്.

ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. ക്യാമ്ബസില്‍ 3,000 ത്തോളം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത സംസാരിക്കാവെയാണ് 31 കാരനായ ചാർലി കെർക്കിന് കഴുത്തിന് വെടിയേറ്റത്. 450 അടി അകലെയുള്ല കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് നിഗമനം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമി ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഇയാള്‍ സാക്ഷി മാത്രമാണ് എന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലതുപക്ഷ പ്രസ്ഥാനമായ മേക്ക് അമേരിക്ക ഗ്രീറ്റ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രചാരകരില്‍ ഒരാളായിരുന്നു ചാർലി കെർക്ക്. 18 വയസ്സില്‍ ടേണിംഗ് പോയിന്റ് യുഎസ് എന്ന സംഘടനയ്‌ക്ക് രൂപം നല്‍കി. സംഘടന പ്രവർത്തനത്തിന്റെ ഭാഗമായാണ് യൂട്ടാവാലി ക്യാമ്ബസില്‍ എത്തിയത്. റേഡിയോ അവതാരകൻ എന്ന നിലയിലും പ്രശസ്തനാണ്. ചാർലി കർക്കിന്റെ യൂട്യൂബ് ചാനലില്‍ 4.3 മില്യണ്‍ സബ്സ്ക്രൈബർ ഉണ്ട്.

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം അവസാനിപ്പിക്കണം, എച്ച്‌ വണ്‍ ബി വണ്‍ വീസ നിർത്തലാക്കണം, കമ്ബനികള്‍ ഇന്ത്യയിലേക്കുള്ള ഔട്ട് സോസിംഗ് നിർത്തലാക്കണം തുടങ്ങിയ പരാമർശങ്ങള്‍ ചാർലി കെ‍‍ർക്ക് നടത്തിയിരുന്നു. തോക്കുകള്‍ നിയന്ത്രിക്കുന്ന നിയമത്തിനെതിരെ ശക്തമായ നിലപാടെടുത്ത ആള്‍ കൂടിയാണ് ഇദ്ദേഹം.

ചാർലി കർക്കിന്റെ മരണത്തില്‍ പ്രസിഡന്റ് ട്രംപ് അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട വ്യക്തിയെ നഷ്ടപ്പെട്ടു എന്നായിരുന്നു ട്രംപിന്റെ സന്ദേശം. രാഷ്‌ട്രീയ കൊലപാതകം എന്ന നിലയിലാണ് എഫ്ബിഐ കേസ് അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക