ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏഴാമത്തെ ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഗവർണർ പദവിയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന എട്ടാമൻ. ഡോ. എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടില്‍ നിന്നുള്ള ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഡോ. സക്കീർ ഹുസൈൻ, ബി.ഡി. ജട്ടി, കെ.ആർ. നാരായണൻ. എം. വെങ്കയ്യ നായിഡു എന്നിവരായിരുന്നു ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റ് ഉപരാഷ്‌ട്രപതിമാർ.

  • തമിഴ്നാട്ടിലെ തിരുപ്പുർ സ്വദേശി.
  • 68 വയസ്.
  • നേരത്തേ ഝാർഖണ്ഡ് ഗവർണറായിരുന്നു.
  • നിലവില്‍ മഹാരാഷ്‌ട്ര ഗവർണർ.
  • കുറഞ്ഞകാലം തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്‍റ് ഗവർണറുടെയും അധിക ചുമതല വഹിച്ചു.
  • പൊതുപ്രവർത്തനത്തില്‍ നാലര പതിറ്റാണ്ടിന്‍റെ പരിചയസമ്ബത്ത്.
  • ആർഎസ്‌എസിലൂടെ തുടക്കം.
  • രണ്ടു തവണ കോയമ്ബത്തൂരില്‍ നിന്നു ലോക്സഭയിലെത്തി.
  • ടെക്സ്റ്റൈല്‍കാര്യ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു.
  • 2004-2007ല്‍ ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ. തമിഴ്നാട്ടിലുടനീളം 93 ദിവസം നീണ്ട പദയാത്ര നടത്തി.
  • സൗമ്യമായ പെരുമാറ്റം. രാഷ്‌ട്രീയത്തിനതീതമായ സൗഹൃദവലയം.
  • കോയമ്ബത്തൂരിലെ വാജ്പേയി എന്നു വിളിപ്പേര്.
  • കൊങ്കുനാട് മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ഗൗണ്ടർ വിഭാഗത്തില്‍ നിന്നുള്ള നേതാവ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
-->