കാസർകോട്ട് നവവധുവിനെ ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ ബന്ധുക്കള്‍.മരിക്കുംമുൻപ് അമ്മയ്ക്ക് യുവതി ഫോണ്‍ സന്ദേശമയച്ചു. നലുമാസം മുൻപായിരുന്നു വിവാഹം.

ബാര അരമങ്ങാനം ആലിങ്കാല്‍ തൊട്ടിയില്‍ വീട്ടില്‍ രേഞ്ചഷിന്റെ ഭാര്യ കെ. നന്ദനയെ (21) ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഏപ്രില്‍ 26-നായിരുന്നു ഇവരുടെ വിവാഹം. പെരിയ ആയംപാറ വില്ലാരംപെതി കൊള്ളിക്കാലിലെ കെ. രവിയുടെയും സീനയുടെയും ഏക മകളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹത്തിന് മുൻപ് നന്ദന കാസർകോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. മേല്‍പ്പറമ്ബ് പോലീസ് കേസെടുത്തു. ആർഡിഒ ബിനു ജോസഫ്, എസ്‌ഐ കെ.എൻ. സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറല്‍ ആസ്പത്രിയിലേക്കു മാറ്റി. യുവതിയുടെ വീട്ടുകാർ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക