സ്റ്റാർ ഇന്ത്യയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തിന് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എല്‍). ലയനം പൂര്‍ത്തിയായാല്‍ ജിയോസിനിമ എന്ന ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രം മതിയെന്ന നിലപാടിലാണ് ആർ.ഐ.എല്‍ എന്ന് ദ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വാള്‍ട്ട് ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയുടെ ഉടമസ്ഥതയിലാണ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 50 കോടിയിലധികം ഡൗണ്‍ലോഡുകളുള്ള ഇന്ത്യയിലെ മികച്ച സ്ട്രീമിംഗ് സേവനങ്ങളിലൊന്നാണ് നിലവില്‍ ഡിസ്നി+ഹോട്ട്സ്റ്റാർ.

അതേസമയം ആർ.ഐ.എല്‍ നിയന്ത്രിക്കുന്ന വയാകോം18 ന്റെ ഉടമസ്ഥതയിലുള്ള ജിയോസിനിമയ്ക്ക് 10 കോടിയിലധികം ഡൗണ്‍ലോഡുകളാണ് ഉളളത്. ലയനം പൂര്‍ത്തിയാകുന്നതോടെ രണ്ട് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകള്‍ പ്രവർത്തിപ്പിക്കുന്നത് കൂടുതല്‍ ചെലവേറിയതും കാര്യക്ഷമത കുറഞ്ഞതുമാകും എന്നാണ് ആർ.ഐ.എല്‍ കരുതുന്നത്. ഒറ്റ പ്ലാറ്റ്ഫോം ആക്കുന്നതിലൂടെ യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവ പോലുള്ള വമ്ബന്‍മാരുമായി മത്സരിക്കാൻ കഴിയുന്ന കൂടുതല്‍ ശക്തമായ സ്ട്രീമിംഗ് സേവനം നിർമ്മിക്കാനാണ് ആർ.ഐ.എല്‍ പദ്ധതിയിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റാർ ഇന്ത്യയെയും വയാകോം 18 നെയും ലയിപ്പിക്കുന്നതിന് ആർ.ഐ.എല്ലും വാള്‍ട്ട് ഡിസ്‌നിയും ഈ വര്‍ഷമാദ്യമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ 71,313.55 കോടി രൂപ മൂല്യമുളള കമ്ബനിയായി ഇത് മാറുന്നതാണ്. പുതിയ കമ്ബനിക്ക് 100 ലധികം ടിവി ചാനലുകളും രണ്ട് സ്ട്രീമിംഗ് സേവനങ്ങളും ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ആർ.ഐ.എല്‍ ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോം മാത്രമാണ് പരിഗണിക്കുന്നത്.

കോമ്ബറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ), നാഷണല്‍ കമ്ബനി ലോ ട്രൈബ്യൂണല്‍ (എൻ.സി.എല്‍.ടി) തുടങ്ങിയവയുടെ അനുമതി ലഭിക്കുന്നതോടെ ലയനം പൂര്‍ത്തിയാകും. ഈയടുത്ത് കഴിഞ്ഞ ഐ.പി.എല്ലിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ശേഷം ജിയോസിനിമയില്‍ റെക്കോഡ് പ്രേക്ഷകരാണ് മത്സരങ്ങള്‍ കണ്ടത്.

ഡിസ്നി+ഹോട്ട്സ്റ്റാര്‍ പ്ലാറ്റ്ഫോം ജിയോ സിനിമയുമായി സംയോജിപ്പിക്കുന്നതിലൂടെ വിനോദം, കായികം, ഹോളിവുഡ് തുടങ്ങിയ 1,25,000മണിക്കൂർ ഉള്ളടക്കങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനമായി ഇതു മാറുമെന്നാണ് വിലയിരുത്തുന്നത്. ഐ.പി.എല്‍ പോലുള്ള പ്രധാന കായിക മത്സരങ്ങളും ഡിസ്നി, എച്ച്‌.ബി.ഒ, എൻ.ബി.സി യൂണിവേഴ്സല്‍, പാരാമൗണ്ട് ഗ്ലോബല്‍ തുടങ്ങിയ വലിയ സ്റ്റുഡിയോകളില്‍ നിന്നുള്ള ഉള്ളടക്കവും പുതിയ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക