അമ്മയ്ക്കെതിരായ അച്ഛൻ്റെ ഗാർഹികപീഡനം ഫേസ്ബുക്ക് വിഡിയോയിലൂടെ കാണിച്ച്‌ അലിൻ ജോസ് പെരേര. എന്ത് വന്നാലും കുഴപ്പമില്ല, ഇത് ആളുകളെ കാണിക്കുമെന്ന് പറഞ്ഞാണ് അലിൻ ജോസിൻ്റെ വിഡിയോ. നിലവില്‍ ഈ വിഡിയോ അലിൻ ജോസിൻ്റെ പേജില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. എന്നാല്‍, ചില ഓണ്‍ലൈൻ ചാനലുകള്‍ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

‘എൻ്റെ അമ്മയെ സ്വന്തം അപ്പൻ ഉപദ്രവിക്കാൻ ശ്രമിച്ചു’ എന്നാണ് അലിൻ ജോസ് വിഡിയോയിലൂടെ ആരോപിക്കുന്നത്. ലോറൻസ് പെരേര എന്ന തൻ്റെ അപ്പൻ അമ്മയെ ഉപദ്രവിക്കുകയാണ്. അപ്പോള്‍ താൻ പുറത്തേക്കിറങ്ങിനിന്ന് പോലീസിനെ വിളിച്ചു. ഒരിക്കലും പോലീസിനെ വിളിക്കാറില്ല. ഇന്ന് എൻ്റെ ഒരു കൂട്ടുകാരൻ വന്നപ്പോള്‍ സംശയമാണെന്ന് പറഞ്ഞ് ബഹളം വച്ച്‌ ഉപദ്രവിക്കാൻ വന്നു. ടീപോയ് ഒക്കെ നശിപ്പിക്കാൻ വന്നു. അപ്പൻ തന്നെ വാങ്ങിയ ടീപോയ് ആണ് പക്ഷേ, നശിപ്പിക്കുന്നത് ശരിയല്ലല്ലോ. കല്യാണം തനിക്ക് വരാത്തതില്‍ സങ്കടമില്ല. കാരണം സ്വന്തം അപ്പനും അമ്മയും 51ആം വയസില്‍ തല്ലുപിടുത്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഡിയോ ചുവടെ

സ്വന്തം അമ്മയെ അപ്പൻ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ട് അലിൻ ജോസ് പെരേര

Posted by Mabstic Media on Saturday, August 23, 2025

ഇവനെപ്പോലെയുള്ളവർ ഗള്‍ഫ് കാണരുത്. വീസ ക്യാൻസല്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. ലോറൻസ് പെരേരയുടെ വീസയും പാസ്പോർട്ടുമൊക്കെ ക്യാൻസല്‍ ചെയ്യണം. ഇവരെപ്പോലെയുള്ളവർക്ക് ഗള്‍ഫില്‍ പോകാനുള്ള അർഹതയില്ല. കാരണം ഭയങ്കര വയലൻ്റാണ്. സ്വന്തം ഭാര്യ ആനി പെരേരയോട് ചെയ്തത് ക്രൂരമാണ്. അടിക്കുകയും ഇടിക്കുകയും ചെയ്തു. ഭാഗ്യത്തിന് താൻ പിടിച്ചുമാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു എന്നും പെരേര പറയുന്നു.ശേഷം ഇരുവരെയും പെരേര വിഡിയോയില്‍ കാണിക്കുന്നുണ്ട്. വീടിന് പുറത്തുനിന്ന് വിഡിയോ ചെയ്തിരുന്ന അലിൻ വീടിനകത്തേക്ക് കയറി വീണ്ടും മാതാപിതാക്കളെ ക്യാമറയില്‍ കാണിക്കുമ്ബോള്‍ അമ്മ അകത്തേക്ക് പോകുന്നു. ഇതിന് പിന്നാലെ അലൻ്റെ പിതാവിൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കാം. ഗ്ലാസുകള്‍ പൊട്ടുന്നതും ‘അമ്മാ’ അലിൻ വിളിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക