അർജന്റീന ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.സമൂഹമാദ്ധ്യമപേജുകള്‍ വഴിയാണ് അസോസിയേഷൻ മെസിയുടെ കേരളസന്ദർശനം സ്ഥിരീകരിച്ചത്.

ഈ വർഷം നടക്കുന്ന സൗഹൃദമത്സരങ്ങളുടെ വേദികള്‍ സംബന്ധിച്ച വിവരമാണ് അർജന്റീന അസോസിയേഷൻ പുറത്തുവിട്ടിരിക്കുന്നത്.നവംബറില്‍ അർജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് വിവരം. നവംബർ 10 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് സൗഹൃദമത്സരങ്ങള്‍ നടക്കുന്നത്. അർജന്റീന ടീമിന്റെ എതിരാളികളെ സംബന്ധിച്ച്‌ തീരുമാനമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് മെസ്സി കേരളത്തില്‍ എത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടായത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി മെസി ആരാധകരെയും മലയാളികളെയും ഒരുപോലെ ആകാംക്ഷരാക്കുകയും നിരാശരാക്കുകയും ചെയ്തതാണ് മെസിയുടെ കേരളസന്ദർശനം. ഉടൻ കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായിക മന്ത്രി അറിയിച്ചെങ്കിലും പിന്നീട് വാക്ക് മാറ്റുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക