ചേവായൂർ ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിൻ അരവിന്ദാക്ഷനെ (26) പോക്സോ നിയമപ്രകാരം മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് നഗ്നഫോട്ടോകള്‍ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയായിരുന്നു.തുടർന്ന്, മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
മാവൂർ പോലീസ് സ്റ്റേഷൻ എസ്‌ഐമാരായ വി.എം.രമേശ്, എൻ.കെ.രമേശ്, എസ്പിഒ റിജീഷ് ആവിലോറ, ഹോം ഗാർഡ് ഗോപാലകൃഷ്ണൻ, മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ദീപക്, വിശാല്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇരിങ്ങാടൻപള്ളിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















