കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തിന് ബലം നല്‍കുന്ന വാട്സാപ്പ് ചാറ്റിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. മാധ്യമങ്ങള്‍ പരാതി ഇല്ലാത്ത ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചാണ് പറയുന്നതെന്നും ഈ നാട്ടിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരെ പരാതിയുണ്ടോ എന്നുമായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഇന്ന് മറുപടി നല്‍കിയത്.
ചാറ്റില്‍ യുവതി ‘രാഹുലേട്ടൻ’ എന്ന പേരിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനോടാണ് ചാറ്റ് ചെയ്യുന്നത്. താൻ ഗർഭിണിയാണെന്നും ഗർഭച്ഛിദ്രത്തിന് മാനസികമായി ഒരുക്കമല്ലെന്നും കുട്ടിയുമായി ശക്തമായ വൈകാരിക ബന്ധം ഉണ്ടായിട്ടുണ്ടെന്നുമാണ് യുവതി രാഹുലിനോട് പറയുന്നത്. അതേസമയം, എന്നാല്‍ ഞാൻ ഒഴിവാകുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിന് നല്‍കിയ മറുപടി. ഇതില്‍ എങ്ങനെ ഒഴിവാക്കാനാകുമെന്ന യുവതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍ ഒഴിഞ്ഞുമാറുന്നതും ചാറ്റില്‍ നിന്ന് വ്യക്തമാണ്.




രാഹുല്‍ മാങ്കൂട്ടത്തിലും ഗർഭിണിയായ യുവതിയും തമ്മിലുള്ള ചാറ്റിൻ്റെ പൂർണ വിവരങ്ങള്‍:
- രാഹുല്‍ – എന്താ കഴിച്ചേ?
- യുവതി – ഇന്നലെ ഞാൻ മെഡിസിൻ കഴിച്ചെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ എന്തായിരുന്നു എന്ന് അറിയുമോ
- രാഹുല്‍ – എന്താ സംഭവം?
- യുവതി – ഒരിക്കലും ഡോക്ടറുടെ സാന്നിധ്യമില്ലാതെ കഴിക്കാൻ പാടില്ല
- രാഹുല്‍ – ഡോക്ടർ അവൈലബിള്‍ ആയാല്‍ മതി
- യുവതി – വലിയ ബ്ലീഡിങ്ങും മറ്റു പ്രശ്നങ്ങളും ഉണ്ടാകും
- രാഹുല്‍ – സാന്നിധ്യം (ഡോക്ടറിൻ്റെ) ഒന്നും വേണ്ട
- രാഹുല്‍ – അതിനൊക്കെയുള്ള മരുന്നുണ്ട്
- രാഹുല്‍ – പിന്നെ ഡോക്ടറിൻ്റെ നിരീക്ഷണത്തില്‍ തന്നെയാണ്
- രാഹുൽ – നീ ടെലഗ്രാമില്‍ വാ..
- യുവതി – കഴിക്കുന്ന സമയമെല്ലാം നോക്കി കഴിക്കണം. ഞാൻ ഈ കാര്യം അവരോട് സംസാരിച്ചു. അവിടെ ഒരു ഫ്രണ്ട് ഒരു ഡോക്ടറിനെ വിളിച്ചു. അവർ കുറേ വഴക്ക് പരഞ്ഞു അവളെ. അവള്‍ എന്നെ വിളിച്ച് വഴക്കുപറഞ്ഞു.
- രാഹുല്‍ – എന്നാല്‍ ഞാൻ ഒഴിവാകുന്നു
- യുവതി – ഇതില്‍ എങ്ങനെ ഒഴിവാക്കാനാകും?
- യുവതി – ഒഴിവാകാൻ എനിക്കും തനിക്കും പറ്റുമോ?
- യുവതി – എനിക്ക് നാണക്കേട് ചുമക്കാൻ താല്‍പ്പര്യമില്ല
- രാഹുല്‍ – മൂന്ന് ദിവസമായി നിനക്ക് ഇതിനെപറ്റി ഒന്നും പ്രശ്നം ഇല്ലായിരുന്നു
- യുവതി – കുട്ടിയുമായി എനിക്ക് ശക്തമായ വൈകാരിക ബന്ധം ഉണ്ടായിട്ടുണ്ട്
- രാഹുല്‍ – ഇപ്പൊ തന്നെ ഞാൻ അങ്ങോട്ട് ചോദിച്ചത് കൊണ്ടല്ലേ
- രാഹുല്‍ – അത്രേയുള്ളൂ
- യുവതി – എൻ്റെ തലയിലിട്ടിട്ട് ഒഴിഞ്ഞുമാറുവാണോ?
- യുവതി – ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. ഒരുപാട് മാറ്റം
- യുവതി – നിങ്ങള്‍ ഒരു പരിഹാരം പറയൂ
- യുവതി – കേറിച്ചെന്നാല്‍ ഡോക്ടർമാർ ഉടനെ ഗുളിക തന്ന് പറഞ്ഞുവിടില്ല
- യുവതി – ഗൂഗിള്‍ ചെയ്യൂ. ഇതിൻ്റെ രീതികളെന്താണെന്ന് എങ്കിലുംയുവതി – എത്രനാള്‍ ഇത് മൂടിവച്ച് നടക്കും ഞാൻ?
- യുവതി – നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയോട് ഇഷ്ടമുണ്ടോ?
- യുവതി – എനിക്കിത് എങ്ങനെ മുന്നോട്ടുപോകുമെന്നാ പേടി
- യുവതി – അതേസമയം തന്നെ എൻ്റെ വയറ്റില്‍ വളരുന്ന ജീവനോട് എനിക്ക് വൈകാരിക അടുപ്പവുമുണ്ട്.
- യുവതി – തനിക്ക് അതൊരിക്കലും മനസിലാവില്ല. രണ്ടിനുമിടയില്‍ കിടന്ന് വീർപ്പുമുട്ടുവാ ഞാൻ
- രാഹുല്‍ – നിനക്കില്ലാത്ത ടെൻഷൻ എനിക്ക് വേണ്ടല്ലോ. ഞാനിത് വിടുന്നു
- യുവതി – ഇതെങ്ങനെ വിടാനാകും. വിടാൻ എനിക്ക് തനിക്കും പറ്റുമോ

















