ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന കരുമാല്ലൂര്‍ ഖാദി സാരിയുടേയും അഡ്വക്കേറ്റ്‌സ് കോട്ടിന്റെയും വിപണനോദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്‌ എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന സ്വദേശി 2.0 ഫാഷന്‍ ഷോയിൽ ‘സര്‍പ്രൈസ് എന്‍ട്രി’ ആയി മന്ത്രി പി.രാജീവ്. മന്ത്രി നടത്തിയ റാംപ് വാക്ക് വീഡിയോ അദ്ദേഹം തന്നെ സ്വന്തം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഖാദി പഴയ ഖാദിയല്ലെന്നും ഇന്ന് ഏത് ഡിസൈനിലും ഖാദി വസ്ത്രങ്ങള്‍ ലഭിക്കുമെന്നും വിപണനോദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു.

കരുമാല്ലൂര്‍ ഖാദി സാരികള്‍ക്ക് ജിയോ ടാഗ് ലഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ലോകോത്തര ബ്രാന്റുകളോട് കിടപിടിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇപ്പോഴത്തെ ഖാദി വസ്ത്രങ്ങള്‍ യുവ തലമുറ നല്ല രീതിയില്‍ സ്വീകരിക്കുന്നുണ്ട്. ഓണക്കാലത്ത് പുതിയ ട്രെന്റുകളിലുള്ള വസ്ത്ര വൈവിധ്യങ്ങളാണ് ഖാദി ബോര്‍ഡ് വിപണിയിൽ എത്തിക്കുന്നതെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഖാദിയാണ് താരം. ഖാദി ബോർഡിൻ്റെ നേതൃത്വത്തിൽ ഇന്ന് കരുമാല്ലൂർ ഖാദി സാരിയുടേയും അഡ്വക്കേറ്റ്സ് കോട്ടിൻ്റെയും വിപണനോദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് സംഘടിപ്പിച്ച സ്വദേശി ഫാഷൻ ഷോയിൽ ഖാദിക്ക് വേണ്ടി ഒരു റാമ്പ് വാക്കും നടത്തി.

Posted by P Rajeev on Tuesday, August 19, 2025

സെന്റ് തെരേസാസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കരുമാല്ലൂര്‍ ഖാദി സാരികളുടെയും അഡ്വക്കേറ്റ്‌സ് കോട്ടിന്റെയും വിപണനോദ്ഘാടനം യഥാക്രമം സെന്റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അനു ജോസഫിനും സ്റ്റേറ്റ് അറ്റോണി അഡ്വ. എന്‍. മനോജ് കുമാറിനും നല്‍കി മന്ത്രി നിര്‍വഹിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക