ഹിന്ദു ഭക്തിഗാനമായ ‘ചന്ദ്രചൂഡ ശിവശങ്കരപാര്‍വ്വതി’ എന്ന ഗാനം സ്വയമലിഞ്ഞ് പാടി സദസ്സിനെ കീഴടക്കിയ മലപ്പുറത്ത് നിന്നുള്ള ഫാത്തിമ കൈയടി നേടുന്നു. അമൃത ടിവി ചാനലില്‍ നടക്കുന്ന സംഗീതപരിപാടിയിലാണ് ഫാത്തിമ ഹിന്ദു ഭക്തിഗാനം ആത്മാവ് ചോരാതെ പാടിയത്. “സഹ്യോജാതമാം വദനം ഗംഗാ-ചന്ദ്രസമാഗമതീർത്ഥംപ്രണവം നാദമായുണരും, തുടിയോ വേദകലാമൃതപുണ്യംപ്രകൃതിയും നിന്നില്‍ വികൃതിയും നിന്നില്‍സ്വരങ്ങളിലായ് ലയങ്ങളിലായ് ശക്തിസ്വരൂപം” എന്നീ വരികളെല്ലാം ഉച്ചാരണശുദ്ധിയോടെയാണ് ഫാത്തിമ ആലപിച്ചത്.ശരതും ഷാനും ഉള്‍പ്പെടെയുള്ള വിധികര്‍ത്താക്കളും അക്ഷരാര്‍ത്ഥത്തില്‍ ഫാത്തിമയുടെ ആലാപനം കേട്ട് ഞെട്ടി.

ഗാനത്തിലെ ഓം ശിവോഹം, ശ്രീ ശിവോഹം, ഓം ശിവോഹം, രുദ്രം ശ്രീകരം എന്ന മന്ത്രോച്ചാരണം ഫാത്തിമ പാടുമ്ബോള്‍ ശരിക്കും ഭക്തിയുണര്‍ത്തുന്നതായിരുന്നു ഈ ആലാപനം. ഹിന്ദുഭക്തിഗാനത്തിന്റെ ആത്മീയഭാവത്തിലലിഞ്ഞു ചേര്‍ന്നുള്ള ഫാത്തിമയുടെ ആലാപനവും സ്വരപ്രയോഗങ്ങളും അവിസ്മരണീയ അനുഭവമായി മാറി. മത്സരത്തിലെ സെമി ക്ലാസിക്കല്‍ റൗണ്ടിലായിരുന്നു ഫാത്തിമയുടെ ഈ പ്രകടനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കര്‍മ്മയോഗി എന്ന സിനിമയില്‍ അനൂപ് ശങ്കര്‍ പാടിയ ഗാനമാണിത്. ഷിബു ചക്രവര്‍ത്തിയാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ഇതിന്റെ സംഗീതം. ദര്‍ബാരി കാനഡ രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോയ്‌ക്ക് താഴെ ഫാത്തിമയെ പുകഴ്‌ത്തിക്കൊണ്ട് നൂറുകണക്കിന് പ്രതികരണങ്ങളാണ്. ഫാത്തിമ പാടുന്ന കഥകളിപ്പദവും സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗം സൃഷ്ടിക്കുന്നു. വീഡിയോ ചുവടെ കാണാം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക