ചേകാടി ഗവണ്‍മെന്റ് എല്‍ പി സ്കൂളില്‍ രാവിലെ ക്ലാസ് തുടങ്ങി. പതിവില്ലാതെ അവിടേക്ക് ഒരു അതിഥിയും എത്തി, ആരാണെന്ന് അല്ലേ ?ഒരു ചെറിയ ആനക്കുട്ടി. കുറുമ്ബും സ്നേഹവും എല്ലാം നിറച്ച്‌ അവൻ ആ സ്കൂള്‍ അങ്കണത്തിലും വരാന്തയിലും ഒക്കെ ഓടി നടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും വൈറലായി മാറിയിട്ടുണ്ട്. സ്കൂളിലെ കുട്ടികള്‍ ഊരിയിട്ട ചെരുപ്പെടുത്ത് ആനക്കുട്ടി കളിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാൻ സാധിക്കും.

പ്രീ-പ്രൈമറി ക്ലാസുകളും ഉള്‍പ്പെടുന്ന ഗവണ്‍മെന്റ് എല്‍പി സ്കൂള്‍ ചേകാടിയില്‍ ഏകദേശം 115 വിദ്യാർത്ഥികളുണ്ട്. ഒരു ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സ്കൂളില്‍ ആനകളുടെ സാന്നിധ്യം അപരിചിതമല്ല, സൂര്യാസ്തമയത്തിനുശേഷം പലപ്പോഴും ആനക്കൂട്ടങ്ങള്‍ കടന്നുപോകാറുണ്ട്. എന്നാല്‍ ഒരു ഒറ്റപ്പെട്ട ആനക്കുട്ടി കോമ്ബൗണ്ടിലേക്ക് അലഞ്ഞുതിരിയുന്നത് ഇതാദ്യമാണെന്ന് അധ്യാപകർ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂള്‍ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ പിടികൂടുകയായിരുന്നു. ആ സമയം ‘കൊണ്ടുപോകേണ്ട…’ എന്നായിരുന്നു കുട്ടികളുടെ അഭ്യർത്ഥന. കാട്ടിലേക്ക് തന്നെ ആനക്കുട്ടിയെ തിരികെ അയച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക