എലിക്കുളം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ വോട്ട് കൊള്ളക്കെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊപ്രാക്കളത്തിൽ നിന്ന് കൂരാലിയിലേക്ക് പദയാത്ര നടത്തി. മണ്ഡലം പ്രസിഡണ്ട് ബിബിൻ മറ്റപ്പള്ളി , യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിജിത്ത് ആർ പനമറ്റം , റിച്ചു കൊപ്രക്കളം, മെൽബിൻ ജോസ് , ജിബിൻ ശൗര്യംകുഴിയിൽ , മാത്യൂ നെല്ലിമലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പദയാത്ര യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജെയിംസ് ജീരകത്തിൽ , ഐഎൻടിസി സെക്രട്ടറി ജോഷി കുഴിക്കാട്ട്താഴെ , കോൺഗ്രസ്സ് നേതാക്കളായ അബ്ദുൽ കരീം , തോമാച്ചൻ പാലക്കുഴയിൽ, തങ്കച്ചൻ , സിനിമോൾ കാക്കശ്ശേരിയിൽ എന്നിവർ പദയാത്ര അഭിസംബോധന ചെയ്ത് സംസാരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക