പുതുവർഷ ദിനത്തില്‍ രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് 111 രൂപയാണ് വർദ്ധിപ്പിച്ചത്.പുതുക്കിയ വില ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം, വീടുകളില്‍ ഉപയോഗിക്കുന്ന 14 കിലോ ഗാർഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
കേരളത്തില്‍ ഇന്നത്തെ വില 1719 രൂപ ആണ്. ഡല്‍ഹിയില്‍ 1580.50 രൂപയില്‍ നിന്ന് 1691.50 രൂപയായി ഉയർന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്; 1739.5 രൂപയില്‍ നിന്ന് 1849.50 രൂപയായി. മുംബൈയില്‍ 1531.50 രൂപയില്‍ നിന്ന് 1642.50 രൂപയായി. കൊല്‍ക്കത്തയില്‍ 1684 രൂപയില്‍ നിന്ന് 1795 രൂപയായി.
ഡിസംബർ ഒന്നിന് വാണിജ്യ സിലിണ്ടറുകള്‍ക്ക് പത്ത് രൂപയോളം കുറച്ചിരുന്നെങ്കിലും, പുതുവർഷത്തില്‍ 111 രൂപയുടെ കുത്തനെയുള്ള വർദ്ധനവ് ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകളെ സാരമായി ബാധിക്കും. വാണിജ്യ സിലിണ്ടറുകളുടെ വില കൂടുമ്ബോഴും സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

















