ഒക്ടോബര്‍ നാലിനാണ് ഈ വര്‍ഷത്തെ ഓണം ബമ്ബര്‍ നറുക്കെടുപ്പ്. നേരത്തെ സെപ്റ്റംബര്‍ 27നായിരുന്നു നറുക്കെടുപ്പ് തീരുമാനിച്ചിരുന്നത്.എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ടിക്കറ്റ് വില്‍പന തടസപ്പെട്ടു. ഇതോടെ നറുക്കെടുപ്പ് നീട്ടിവെക്കുകയായിരുന്നു.

ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒരു കോടീശ്വരന്‍ മാത്രമല്ല ഓണം ബമ്ബറിലൂടെ ഉണ്ടാകുന്നത്. 500 രൂപയുടെ ടിക്കറ്റ് വഴി 22 പേരാണ് കോടീശ്വരന്മാരാകുന്നത്. രണ്ടാം സമ്മാനമായി 20 പേര്‍ക്ക് 1 കോടി രൂപ വീതം ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ രണ്ടാം സമ്മാനം നേടുന്ന ഭാഗ്യവാന്മാര്‍ക്കും മുഴുവന്‍ തുക ലഭിക്കില്ല. അതില്‍ നിന്നും ഏജന്റ് കമ്മീഷനും നികുതിയുമെല്ലാം പോകുന്നു. ഓരോ സീരീസിലും ഓരോരുത്തര്‍ക്ക് വീതം 1 കോടി രൂപ ലഭിക്കും.ഈ 1 കോടിക്ക് 10 ശതമാനമാണ് ഏജന്റ് കമ്മീഷന്‍. ബാക്കിയാകുന്നത് 90 ലക്ഷം രൂപ. ഇതില്‍ നിന്ന് 30 ശതമാനം ടിഡിഎസ് ഈടാക്കും.

90 ലക്ഷത്തില്‍ നിന്ന് ടിഡിഎസ് ആയി 27 ലക്ഷം രൂപ പോകും. ബാക്കിയാകുന്നത് 63 ലക്ഷം രൂപയുണ്ടാകും. എന്നാല്‍ ഈ തുകയില്‍ നിന്ന് സെസ് ഈടാക്കും. അതിന് ശേഷം ജേതാവിന് ലഭിക്കുന്നത് 59,11,200 രൂപയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക