ഹൈ ഹീല്‍ ചെരുപ്പ് ധരിച്ച്‌ ഒറ്റക്കാലില്‍ മറ്റേക്കാല്‍ കയറ്റി വച്ച്‌ ബാലന്‍സ് ചെയ്ത് പേളി മാണി ഇരിക്കുന്നതിന്റെ വീഡിയോ കണ്ട് മലയാളി അന്തംവിട്ടിട്ട് ദിവസങ്ങളായില്ല. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്നായിരുന്നു വൈറല്‍ വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകള്‍. ഇപ്പോഴിതാ സമാനമായ ചലഞ്ച് അനുകരിക്കാന്‍ ശ്രമിച്ച്‌ റഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ നട്ടെല്ല് തകര്‍ന്നു.

മരിയാന ബറുത്കിനയെന്ന മുപ്പത്തിരണ്ടുകാരിയാണ് അടുക്കളയില്‍ പാത്രത്തിന് മുകളില്‍ പോയിന്‍റഡ് ഹീല്‍സ് ധരിച്ച്‌ വൈറല്‍ സ്റ്റിലെറ്റോയ്ക്ക് ശ്രമിച്ചത്. പ്രസവിച്ച്‌ ആഴ്ചകള്‍ക്ക് ശേഷമായിരുന്നു മരിയാനയുടെ ഈ അഭ്യാസം. ബേബി ഫുഡിന്റെ ജാറിന് മുകളില്‍ കയറിയിരുന്ന മരിയാന ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നട്ടെല്ലിന് പരുക്കേറ്റെന്ന വിവരം മരിയാന തന്നെയാണ് പങ്കുവച്ചതും. തീര്‍ത്തും അപ്രതീക്ഷിതമായ നിമിഷങ്ങളിലാണ് നമ്മുടെ മനക്കട്ടി പരീക്ഷിക്കപ്പെടുന്നതെന്നായിരുന്നു മരിയാന കുറിച്ചത്. വീണ് നടുവൊടിഞ്ഞെങ്കിലും വൈറല്‍ ചാലഞ്ച് ചെയ്തതില്‍ തനിക്ക് കുറ്റബോധമൊന്നും ഇല്ലെന്ന് മരിയാന പറയുന്നു. വീണത് കൊണ്ട് താന്‍ കുറേക്കൂടെ വൈറലായെന്നും ആരോഗ്യത്തെ കുറിച്ച്‌ അന്വേഷിച്ചവര്‍ക്ക് നന്ദിയെന്നും അവര്‍ കുറിച്ചു.