പൂനെ: കോഴിക്കോട് ഏലത്തൂർ സ്വദേശിയായ, പുനെയിൽ ആർമി സ്പോർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന കെ വിഷ്ണു (30) എന്ന സൈനിക ഉദ്യോഗസ്ഥനെയാണ് ഈ മാസം 17 മുതൽ കാണാതായത്. അവധി ലഭിച്ച വിവരവും ഉടനെ നാട്ടിലേക്ക് തിരിക്കുമെന്നും വീട്ടുകാരോട് ഡിസംബർ 16 ന് രാത്രി 11.30 ന് അറിയിച്ചിരുന്നതായി കുടുംബം പറഞ്ഞു.എന്നാൽ അതിന് ശേഷം പിന്നീട് യാതൊരു വിവരവും ഇല്ല.

വിഷ്ണുവിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫ് മോഡിലാണ്. ഈ വിഷയത്തിൽ ബന്ധുക്കൾ ഏലത്തൂർ പോലീസ് സ്റ്റേഷനിലും പൂനെയിലെ സൈനിക ക്യാമ്പിലും പരാതി നൽകി. പോലീസ്/ സൈനിക അന്വേഷണങ്ങൾ പുരോഗമിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഷ്ണു ഇന്ത്യൻ ആർമിയുടെ ബോക്സിംഗ് ടീം അംഗം കൂടിയാണ് ഈ സൈനികനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപെടുക അരുൺ കൃഷ്ണ പൂനെ Ph : 99724 57774 സുധാകരൻ നായർ ബെറൂച്ച് Ph : 94268 78886.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക