തമിഴ്നാട്ടില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. റോഡിലൂടെ നടന്നുനീങ്ങുന്ന പുലിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഒരു കരിമ്ബുലിയും രണ്ട് പുള്ളിപ്പുലികളുമാണ് രാത്രി സവാരിക്കിറങ്ങിയത്. ജനവാസമേഖലയിലൂടെ നടക്കുന്ന പുലികളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. എന്നാല്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. അതുകൊണ്ട് തന്നെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ നാട്ടുകാർ ഭീതിയിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വനംവകുപ്പ് ഉദ്യോഗസ്ഥനായ പർവീണ്‍ കസ്വാനാണ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. കരിമ്ബുലിയെ ബഗീര എന്നാണ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. ബഗീരയും സുഹൃത്തുക്കളും നടക്കാനിറങ്ങിയ അപൂർവ കാഴ്ചയാണിതെന്നും പർവീണ്‍ കുറിച്ചു.കഴിഞ്ഞ 16-ന് റെക്കോർഡ് ചെയ്ത വീഡിയോയാണ് പുറത്തുവന്നത്. നീലഗിരിയില്‍ പുള്ളിപ്പുലി ഇറങ്ങുന്നത് പതിവാണ്. എന്നാല്‍ കരിമ്ബുലി ജനവാസമേഖലകളില്‍ എത്താറില്ല. ഇത് അപൂർവകാഴ്ചയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക