പാലിയേക്കര ടോള്‍ പ്ലാസയില്‍ വ്യവസായിയുടെ പ്രതിഷേധം. കനത്ത ഗതാഗതക്കുരുക്കിനെ തുടർന്ന് ഭാര്യാപിതാവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പറ്റിയില്ലെന്ന് പറഞ്ഞ് എൻടിസി മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
സംസ്കാര ചടങ്ങില്‍ നിന്ന് തിരികെ വരുംവഴിയാണ് അദ്ദേഹം ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ചത്.സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനാകാത്തതിന്റെ വിഷമം ചൂണ്ടിക്കാട്ടിയ അദ്ദേഹം ‘എന്തിനാണ് ഞാൻ ടോള്‍ നല്‍കുന്നത്’ എന്നും ചോദിച്ചായിരുന്നു പ്രതിഷേധം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ടോള്‍ പ്ലാസക്കാർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. 45 മിനിറ്റോളം പ്രതിഷേധിച്ച ശേഷമാണ് അദ്ദേഹം സ്ഥലത്ത് നിന്നും മടങ്ങിയത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















