ലഖ്നൗ ലുലു മാളില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് വീഡയോ ചിത്രീകരിച്ച സംഭവത്തില്‍ മാള്‍ സൂപ്പർവൈസർ അറസ്റ്റില്‍. ഫർഹാസ് (2) എന്നയാളാണ് അറസ്റ്റിലായത്. സുല്‍ത്താൻപൂരില്‍ നിന്നുള്ള 25 കാരിയാണ് പരാതി നല്‍കിയത്.

തനിക്ക് ശീതള പാനീയത്തില്‍ ലഹരി കലർത്തി തന്ന് ബോധം കെടുത്തിയെന്നും ബലാത്സംഗം ചെയ്ത് വീഡിയോ ദൃശ്യങ്ങള്‍ പകർത്തി എന്നുമാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. തനിക്ക് ലഹരി കലർത്തിയ പാനീയം തന്ന് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകർത്തി പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താൻ എതിർത്തതോടെ സിഗരറ്റ് വെച്ച്‌ പൊള്ളിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയില്‍ നിന്നും പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായി പരാതിയില്‍ ആരോപണം ഉണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രതി വീട്ടിലേക്ക് ക്ഷണിച്ചിരുന്നു, അന്ന് മുതല്‍ പീഡനം നേരിടുന്നുണ്ടെന്നും പരാതി്കകാരി ആരോപിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയെ തുടർന്നാണ് പരാതിയുമായി പോകാതിരുന്നത്. പീഡനം സഹിക്കവയ്യാതായതോടെയാണ് പോലീസില്‍ പരാതി നല്‍കാൻ തീരുമാനിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.

പ്രതി തന്നോട് മതംമാറാൻ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലുലു മാളിലെ സീനിയർ മാനേജർ ആണ് ഫർഹാസ്. അയോധ്യയിലെ രാംനഗറിലെ ഗോസിയാന പഹർഗഞ്ച് സ്വദേശിയാണ് ഫർഹാസ്. പ്രതിക്കെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതായി ഡിസിപി നിപുൻ അഗർവാള്‍ അറിയിച്ചു.

പെണ്‍കുട്ടി പീഡനം എതിർത്തതോട അവരെ അപായപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഭാരതീയ നിയമസംഹിതയിലെ 64, 123, 308, 115(2), 352, 351(3) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ മാളിലെ മറ്റ് ജീവനക്കാരേയും ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക