റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. സംരക്ഷകരായി റെയിവേയും വനംവകുപ്പും. ജാർഖണ്ഡിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ സംഭവം അരങ്ങേറിയത്. പ്രസവവേദന അനുഭവിക്കുന്ന കാട്ടാനയ്ക്കായി ഉള്‍ക്കാട്ടിലൂടെ കടന്നുപോകുന്ന ചരക്കുതീവണ്ടി നിർത്തിയാണ് അമ്മയാനയ്ക്ക് അധികൃതർ സംരക്ഷണമൊരുക്കിയത്.

ബർകാകാന, ഹസാരിബാഗ് സ്റ്റേഷനുകള്‍ക്കിടയില്‍ സർവാഹ ഗ്രാമത്തിന് സമീപം ജൂണ്‍ 25-ന് പുലർച്ചെ മൂന്നുമണിക്കാണ് ഒരു ഗർഭിണിയായ കാട്ടാനയുടെ സാന്നിധ്യം വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആ വഴി കടന്നുപോകുന്ന തീവണ്ടികള്‍ പ്രസവവേദന അനുഭവിക്കുന്ന അമ്മയാനയെ ഇടിക്കാൻ സാധ്യതയുണ്ടെന്ന് രാംഗഢിലെ ഡിഎഫ്‌ഒ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ) നിതീഷ് കുമാറിനെ ഫോറസ്റ്റ് ഗാർഡ് അറിയിച്ചു. നിതീഷ് ഉടൻ തന്നെ ബർകാകാനയിലുള്ള റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും ആ വഴിയുള്ള ട്രെയിൻ ഗതാഗാതം അമ്മയാനയുടെ പ്രസവം കഴിയുന്നതുവരെ നിർത്തിവെയ്ക്കാൻ നിർദേശം നല്‍കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് ആ വഴി കടന്നുപോയ ചരക്കുതീവണ്ടി ആനയുള്ള സ്ഥലത്തെത്തുന്നതിന് മുൻപ് പിടിച്ചിട്ടു. അമ്മയാന റെയില്‍വേ ട്രാക്കില്‍ കുട്ടിയാനയ്ക്ക് ജന്മം നല്‍കുകയും ചെയ്തു. വിവരമറിഞ്ഞ പ്രദേശവാസികളും സംഭവസ്ഥലത്തെത്തി. പ്രസവത്തിനുശേഷം അമ്മയാനയെയും കുട്ടിയാനയെയും കാട്ടാനക്കൂട്ടത്തിന്റെ അരികിലെത്തിക്കാനും അധികൃതർക്ക് സാധിച്ചു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വെെറലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക