ആനയുടെ ബുദ്ധി ശക്തി വെളിവാകുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി പങ്കുവയ്ക്കപ്പെടാറുണ്ട്(Elephant). എന്നാല്‍ ആന ശക്തിയും ബുദ്ധിശക്തിയും ഒരുപോലെ ഉപയോഗിക്കുന്ന സന്ദർഭങ്ങള്‍ വളരെ കുറവാണ്. അത്തരത്തില്‍ ഉള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്‌എസ്) ഓഫീസർ പർവീണ്‍ കസ്വാൻ ആണ് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിട്ടത്. ഇത് നിമിഷ നേരം കൊണ്ട് നെറ്റിസണ്‍സ്‌ പരസ്പരം പങ്കുവയ്ക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ ഒരു പോലെ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദൃശ്യങ്ങളില്‍, ഒരു ആന തന്റെ വഴിയില്‍ ഒരു വൈദ്യുത വേലിയ്ക്ക് സമീപം നില്‍ക്കുന്നത് കാണാം. ശേഷം അടുത്ത നിമിഷം ആന തന്റെ ബുദ്ധിശക്തി ഉപയോഗിച്ച്‌ വൈദ്യുത വേലി തകർക്കാൻ ശ്രമിക്കുന്നതാണ് കാണാനാവുക. ആന തുമ്ബിക്കൈ ഉപയോഗിച്ച്‌ ഹൈ-വോള്‍ട്ടേജ് കടന്നു പോകുന്ന വയറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു മരത്തൂണ്‍ ശ്രദ്ധാപൂർവ്വം താഴേക്ക് തള്ളിയിടുന്നു. കമ്ബികള്‍ വീണതിനുശേഷം, ലൈനുകള്‍ നിർവീര്യമാകുന്നതോടെ ആന മറികടന്നു പോകുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക