ബിഗ്ബോസ് വിജയിയായ സംവിധായകൻ അഖില്‍ മാരാർ അത്യാഡംബരപൂർവ്വമാണ് ഇപ്പോള്‍ ജീവിക്കുന്നത്. ലക്ഷ്വറി വാഹനങ്ങള്‍ മേടിച്ചു കൂട്ടുന്ന അഖില്‍ ഇക്കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്. എന്നാല്‍ മകൻ ഇത്രയധികം ആഡംബരത്തില്‍ ജീവിക്കുമ്ബോഴും അഖിലിന്റെ അമ്മ തൊഴിലുറപ്പ് പണിയെടുത്താണ് കുടുംബം പുലർത്തുന്നത്.മകൻ പണക്കാരനായിട്ടും അമ്മ എന്തിനു തൊഴിലുറപ്പിന് പോകുന്നു എന്ന ചോദ്യം ഏറെക്കാലമായി അഖില്‍ മാരാർ നേരിടുന്നുണ്ട്. ഇപ്പോഴിതാ നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഖില്‍. കുറെ ആളുകള്‍ക്ക് കുറേക്കാലമായി ഒരു പ്രശ്നമാണ് മകൻ ഭയന്കര കാശുകാരനാണ് എന്തുകൊണ്ടാണ് അമ്മയെ തൊഴിലുറപ്പിനു വിടുന്നതെന്ന് അതിനുള്ള ഉത്തരമാണ് വീഡിയോ.

അഖിലിന്റെ വാക്കുകള്‍ ഇങ്ങനെ: എന്റെ അമ്മ തൊഴിലുറപ്പ് ചെയ്യുന്നുണ്ട്. അമ്മ എപ്പോഴും തിരക്കിലാണ്. പല കാര്യങ്ങള്‍ ഉണ്ട്. ഞാൻ ഇടയ്ക്കിടെ വീട്ടില്‍ വന്നുപോകുന്ന ആളാണ്. അച്ഛന്റെ ആശുപത്രികാര്യങ്ങള്‍ അമ്മൂമ്മയുടെ കാര്യങ്ങള്‍ അതിന്റെ ഇടയില്‍ മനസ്സിന് സന്തോഷം കിട്ടാൻ ആണ് അമ്മ തൊഴില്‍ ഉറപ്പുപണിക്ക് പോകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നെ എന്റെ അമ്മയുടെ നിറം. ഇത് കണ്ടിട്ട് ബ്രാഹ്മണിക്കല്‍ നിറം ആയി തോന്നുന്നുണ്ടോ. എന്റെ അമ്മയും എന്റെ മകളും കറുത്തതാണ്. അതിനു എന്താണ് വിഷയം.

അമ്മ പറയുന്നത് ഇങ്ങനെ: എന്റെ ആവശ്യങ്ങളും എന്റെ വീട്ടിലെ ആവശ്യങ്ങളും എന്റെ മോൻ ആണ് നിറവേറ്റി തരുന്നത്. പിന്നെ ഞാൻ തൊഴിലുറപ്പിനു പോകുന്നത് എന്റെ മാനസിക ഉല്ലാസത്തിനുവേണ്ടിയാണ്. എത്രയോ വർഷങ്ങള്‍ ആയി എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും എന്റെ മോൻ ആണ് നടത്തുന്നത്. അല്ലാതെ തൊഴിലുറപ്പിനു പോയിട്ടല്ല എന്റെ കുടുംബം പോകുന്നത്.

ജോലിക്ക് പോകുന്ന അമ്മയെ കാണുമ്പോൾ വിഷമം വരുന്ന മഹാന്മാർക്ക് ഉള്ള മറുപടി..

അമ്മ തൊഴിലുറപ്പിന് പോയി ജീവിക്കുന്നത് പണത്തിനു വേണ്ടിയല്ല അവരുടെ കൂട്ടുകാരുടെ കൂടെ അവരിൽ ഒരാളായി സ്വന്തമായി അദ്വാനിച്ചു ജീവിക്കുന്ന സന്തോഷത്തിന് വേണ്ടി… എനിക്കും അത് അഭിമാനം തന്നെയാണ്.. ചിലരുടെ ചൊറിച്ചിലിന് അമ്മയുടെ മറുപടി..

Posted by Akhil Marar on Thursday, July 3, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക