യുവതിയെ ബെെക്ക് ടാങ്കിന് മുകളില്‍ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു ബെെക്ക് യാത്രികനാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ഇയാള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ യുവതി ഇത് ചോദ്യം ചെയ്യുന്നുണ്ട്.ഇരുവരും ഹെല്‍മറ്റ് ധരിക്കാതെയാണ് ബെെക്കില്‍ യാത്ര ചെയ്യുന്നത്.
ഇത്തരത്തില്‍ അപകടകരമായി ബെെക്ക് ഓടിക്കുന്നതിനെ വീഡിയോ പകർത്തിയ ആള്‍ ചോദ്യം ചെയ്തപ്പോള്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു യുവാവിന്റെയും യുവതിയുടെയും പ്രതികരണം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ഫിറോസാബാദ് പൊലീസ് അറിയിച്ചു.
आगरा–कानपुर नेशनल हाईवे पर कपल के रोमांस का Video –
— Sachin Gupta (@SachinGuptaUP) June 28, 2025
जिला फिरोजाबाद में रात 10 बजे के वक्त लड़का–लड़की चलती हुई बाइक पर ऐसे बैठे नजर आए। लड़की तेल की टंकी पर लेटी हुई थी और लड़का बाइक ड्राइव कर रहा था। किसी राहगीर ने Video बना लिया।
ब्रज भाषा में Conversation सुनिए इनका… pic.twitter.com/L23FroQi27
















