എറണാകുളം രവിപുരത്തെ ഹോട്ടലില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റ് യുവതി ചികിത്സയിലായ സംഭവത്തില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് കുടുംബം. ആശുപത്രിവിട്ട ഇരിങ്ങാലക്കുട സ്വദേശിനി ആൻമരിയയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുകയാണ്.

രവിപുരം റിയല്‍ അറേബ്യ ഹോട്ടലില്‍നിന്ന് ഷവർമയും ഷവായിയും കഴിച്ച യുവതിക്കും സുഹൃത്തുക്കള്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്ക് ഇതുവരെ 2.5 ലക്ഷം രൂപ ചെലവായെന്ന് കുടുംബം പറഞ്ഞു. ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉദയംപേരൂരിലെ ന്യൂസ്റ്റാർ ബേക്കറിയില്‍നിന്ന് ചിക്കൻ സാൻവിച്ച്‌ കഴിച്ച സംസ്ഥാന ബാഡ്മിന്‍റണ്‍ താരമായ 16കാരനും ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ബേക്കറിയും അധികൃതർ പൂട്ടിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക