വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് 35 വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. എറണാകുളം തൃക്കാക്കര കെഎംഎം കോളേജ് ഹോസ്റ്റലിലെ താമസക്കാരായ വിദ്യാർത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലിലുള്ളവർക്ക് രോഗബാധയുണ്ടായിട്ടുണ്ട്.25 പെണ്‍കുട്ടികളെയും 10 ആണ്‍കുട്ടികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഭക്ഷ്യവിഷബാധയെന്നാണ് സംശയം. ഹോസ്റ്റല്‍ ടാങ്കിലെ വെള്ളം മലിനമായിരുന്നു എന്നും വിവരമുണ്ട്. വിവരമറിഞ്ഞതിനെത്തുടർന്ന് ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ടാങ്കിലെ വെള്ളത്തിന്റെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ചതിനുശേഷമേ രോഗകാരണം വ്യക്തമാവുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















