‘ഞാൻ ഗന്ധർവൻ’ എന്ന ഒറ്റ സിനിമകൊണ്ട് മലയാളി പ്രേക്ഷകർക്കിടയില്‍ സ്ഥാനമുണ്ടാക്കിയ നടനാണ് നിതീഷ് ഭരധ്വാജ്. 1980-കളില്‍ ദൂർദർശനില്‍ സംപ്രേഷണം ചെയ്തിരുന്ന മഹാഭാരതത്തില്‍ കൃഷ്ണനായി വന്ന്, പഴയകാല നായകന്മാരില്‍ ഇപ്പോഴും മനസില്‍ തങ്ങി നില്‍കുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം.ഇപ്പോഴിതാ നിതിഷിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ.’പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകള്‍ ശരിക്കും മനോഹരമാണ്’ എന്ന കുറിപ്പോടെ ജയസൂര്യ ഇൻസ്റ്റഗ്രാമിലൂടെയാണ് നിതീഷിനൊപ്പമുള്ള ദൃശ്യങ്ങള്‍ പോസ്റ്റു ചെയ്തത്.

‘ഞാൻ ഗന്ധർവൻ’ സിനിമയിലെ ‘ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം’ എന്ന ഗാനം ഇരുവരും ചേർന്ന് ആലപിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജയസൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തോട് ബന്ധപ്പെടുത്തി ഉള്‍പ്പെടെ നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. ‘ഗന്ധർവ്വനും കത്തനാരും’, ‘രണ്ട് ഗന്ധർവ്വന്മാർ’, ‘ഗന്ധർവ്വൻ VS കത്തനാർ’, ‘ഗന്ധർവൻ വീണ്ടും’ എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങള്‍. അതേസമയം, എവിടെവെച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്ന് വ്യക്തമല്ല.

കുടുംബത്തിനൊപ്പം പ്രയാഗ്രാജിലെത്തി മഹാകുംഭമേളയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ജയസൂര്യ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. അതിനാല്‍ ജയസൂര്യയും നിതീഷ് ഭരധ്വാജും ഇവിടെ വെച്ചാണ് കണ്ടത് എന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക