എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയാണ് കാക്കനാട് സ്ഥിതി ചെയ്യുന്ന സൺറൈസ് ഹോസ്പിറ്റൽ. പ്രീമിയം ആതുരസേവന കേന്ദ്രം ആയതുകൊണ്ട് തന്നെ ബില്ലും പ്രീമിയം ആണ് എന്നും ആളുകൾ അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ രോഗികൾക്ക് മികച്ച രീതിയിൽ ആരോഗ്യപരിരക്ഷ നൽകുന്നു എന്ന് അവകാശപ്പെടുന്ന സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ആരോഗ്യത്തിന് അത്ര ശ്രദ്ധിക്കുന്നില്ല എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇന്നലെ തന്റെ ഭാര്യയുമായി ആശുപത്രി സന്ദർശിച്ച ഒരു യുവാവാണ് തനിക്കുണ്ടായ ദുരനുഭവം ഞങ്ങളോട് വ്യക്തമാക്കിയത്. ഹോസ്പിറ്റലിന്റെ ടോയ്ലറ്റിലേക്ക് നടന്ന പോയ ഇയാൾ മേൽക്കൂര തകർന്നു തലയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പലപ്പോഴും ഉയർന്ന ചികിത്സാ ചെലവുകൾ ഈടാക്കുന്ന ഈ ആതുരസേവനകേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കെട്ടിടം തകർന്നുവീണു കേൾക്കാനുള്ള സാധ്യതയുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേവലം സീലിംഗ് മാത്രമല്ല ഇവിടെ പൊളിഞ്ഞു വീണത് എന്നതും ശ്രദ്ധേയമാണ്. ചെറു സിമൻറ് കട്ടകൾ തറയിൽ ചിതറി കിടക്കുന്നത് ദൃശ്യങ്ങളിൽ നിന്നും ഫോട്ടോയിൽ നിന്നും വ്യക്തമാണ്. ആരുടെയെങ്കിലും തലയിൽ ഇത്തരത്തിൽ ഭാരമുള്ള വസ്തുക്കൾ തലയിൽ വീണാൽ ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ സംഭവം പ്രമുഖ ആശുപത്രിയുടെ സുരക്ഷിതത്വത്തെ പോലും സംശയനിഴലിലാക്കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക