ഒരു കൊതുകിന്റെ രൂപവും വലിപ്പവുമുള്ളൊരു രഹസ്യ നിരീക്ഷണ ഡ്രോണ്‍ അവതരിപ്പിച്ച്‌ ചൈന. ആരുമറിയാതെ രഹസ്യമായി നിശബ്ദമായി പറക്കാൻ കഴിവുള്ളതാണ് ഈ ഡ്രോണ്‍. അപകടം നിറഞ്ഞ സാഹചര്യങ്ങളില്‍ രഹസ്യ നിരീക്ഷണങ്ങള്‍ക്ക് ഈ സ്പൈ മൊസ്കിറ്റോയെ ഉപയോഗിക്കാം.

സയൻസ് ഫിക്ഷൻ സിനിമകളിലും ഹോളിവുഡ് ആക്ഷൻ സിനിമകളിലുമെല്ലാം ഇത്തരം ഡ്രോണുകള്‍ കണ്ടിട്ടുണ്ടാകാം. മഞ്ഞ നിറത്തിലുള്ള രണ്ട് ചിറകുകളും കറുത്ത കനം കുറഞ്ഞ ബോഡിയുമാണ് ഡ്രോണിനുള്ളത്. മൂന്ന് നേർത്ത കാലുകളുമുണ്ട്. ശാസ്ത്രജ്ഞർ ഉപകരണം വിരലുകള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എളുപ്പത്തില്‍ കണ്ടെത്താനാവില്ല എന്നതാണ് ഈ രഹസ്യ നിരീക്ഷണ ഉപകരണത്തിന്റെ സവിശേഷത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം വ്യക്തി വിവരങ്ങള്‍ ചോർത്താൻ കുറ്റവാളികള്‍ ഇത് പ്രയോജനപ്പെടുത്തിയേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. ബ്ലാക്ക് മിറർ എന്ന ടെലിവിഷൻ ഷോയില്‍ സമാനമായ റോബോട്ടിക് പ്രാണികളെ ആളുകളെ കൊല്ലുന്നതിനായി ഉപയോഗിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഹേറ്റഡ് ഇൻ ദി നേഷൻ എന്ന പരിപാടിയിലും റോബോട്ടുകളെ മാരകായുധമായി ഉപയോഗിക്കപ്പെടുന്നത് ചിത്രീകരിച്ചിട്ടുണ്ട്. നിരുപദ്രവകരമായ ഉപകരണമായി തോന്നാമെങ്കിലും ചൈന അവതരിപ്പിച്ച ഈ ഡ്രോണ്‍ വളരെ അപകടകാരിയായി മാറാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദർ നല്‍കുന്ന മുന്നറിയിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക