BusinessFlashInternationalNews

അമേരിക്കയിൽ നിന്ന് ഇറക്കുന്ന കോഴിയിറച്ചിക്ക് മുതൽ പരുത്തിക്കുരുവിന് വരെ അധിക നികുതി ചുമത്തി ചൈന; ട്രംപിന്റെ നിലപാടുകൾ ലോകത്തെ നയിക്കുന്നത് ആഗോള വ്യാപാര യുദ്ധത്തിലേക്ക്: വിശദാംശങ്ങൾ വായിക്കാം

ആഗോള വ്യാപര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും. ഇന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇതോടെ അമേകിക്കയില്‍ നിന്നുള്ള ചില ഇറക്കുമതികള്‍ക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച്‌ 10 മുതല്‍ ഇത് നിലവില്‍ വരും. ചിക്കൻ, ഗോതമ്ബ്, ചോളം, പരുത്തി എന്നിവയുള്‍പ്പെടെള്ള അമേരിക്കയില്‍ നിന്നെത്തുന്ന പ്രധാന ഇറക്കുമതികള്‍ക്ക് താരിഫ് ബാധകമാകും.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്ബദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ ചൈനയുടെ ഈ തീരുമാനം നിർണയാകമാകും.യുഎസിലെ കോഴി, ഗോതമ്ബ്, ചോളം, പരുത്തി എന്നിവയുടെ ഇറക്കുമതിക്ക് 15% അധിക താരിഫ് നേരിടേണ്ടിവരുമെന്ന് ചൈനീസ് മന്ത്രാലയം പുറത്തിറക്കിയ കുറപ്പില്‍ പറയുന്നു. സോയാബീൻ, പന്നിയിറച്ചി, ബീഫ്, കടല്‍ വിഭവങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ താരിഫ് 10% വർദ്ധിപ്പിക്കും. ഇന്ന് മുതല്‍ ചൈന, കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് യുഎസ് വൻതോതിലുള്ള തീരുവകള്‍ ഏർപ്പെടുത്തി. ഇത് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ട്രംപ്, കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25% തീരുവ ചുമത്തി, അതേസമയം നിലവിലുള്ള തീരുവകള്‍ക്ക് പുറമേ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% അധിക തീരുവ വർദ്ധിപ്പിച്ചു. അമേരിക്കയുടെ വ്യാപാര ബന്ധങ്ങള്‍ പുനർനിർമ്മിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി എന്നാണ് സൂചന. എന്നാല്‍ ഇത്തരമൊരു കടുത്ത നീക്കം ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button