ജനസംഖ്യാ വർധിപ്പിക്കാനായി കടുത്ത നടപടിയുമായി ചൈന. മൂന്ന് പതിറ്റാണ്ടായി ചൈനയില്‍ നിലനിന്നിരുന്ന ഇളവ് അവസാനിപ്പിച്ച് 2026 ജനുവരി 1 മുതല്‍ കോണ്ടം, ഗർഭനിരോധന ഗുളികകള്‍, ഗർഭനിരോധന മാർഗ്ഗങ്ങള്‍ എന്നിവയ്ക്ക് 13% വില്‍പ്പന നികുതി ഏർപ്പെടുത്താൻ ചൈന ഒരുങ്ങുന്നു. രാജ്യത്തെ ജനനനിരക്ക് കുറയുന്നത് തടയുന്നതിനും പ്രായമാകുന്നവരുടെ ജനസംഖ്യയു വർധനവിന്റെയും തൊഴില്‍ ശക്തി കുറയുന്നതിന്റെയും ദീർഘകാല പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതാണ് നടപടി.
നികുതി മാറ്റത്തോടൊപ്പം, പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യങ്ങളും പരിഗണിക്കും. ചൈല്‍ഡ് കെയർ സേവനങ്ങള്‍, വയോജന പരിചരണ സ്ഥാപനങ്ങള്‍, വൈകല്യ സേവന ദാതാക്കള്‍ എന്നിവയ്ക്കുള്ള നികുതി ഇളവുകള്‍, ബീജിംഗ് പോലുള്ള പ്രധാന നഗരങ്ങളില്‍ 128 ദിവസത്തില്‍ നിന്ന് 158 ദിവസമായി പ്രസവാവധി വർധിപ്പിക്കുകയും ചെയ്യും. 30 ദിവസത്തെ ശമ്ബളത്തോടുകൂടിയ പിതൃത്വ അവധിയും നിർദ്ദേശിച്ചിട്ടുണ്ട്.
സർക്കാർ നടപടികള്‍ ഉണ്ടായിട്ടും, സാമ്ബത്തിക ഭാരമാണ് ദമ്ബതികളെ കുട്ടികള്‍ എന്ന ആഗ്രഹത്തില്‍ നിന്നകറ്റുന്നത്. വെല്ലുവിളി നിറഞ്ഞ തൊഴില്‍ വിപണിയും ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ഉയർന്ന ചെലവും നിരവധി യുവാക്കളെ കുടുംബം തുടങ്ങുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു.ചൈന പതിറ്റാണ്ടുകളായി നടപ്പിലാക്കിയിരുന്ന ഒരു കുട്ടി നയത്തില്‍ നിന്ന് പൂർണമായ പിന്മാറ്റമാണ് പുതിയ തീരുമാനം. 2016 ജനുവരിയില്‍ അവസാനിച്ച നയം ജനനനിരക്കില്‍ കുത്തനെ ഇടിവുണ്ടാക്കി.
ഒന്നിലേറെ കുട്ടികളുള്ള ദമ്ബതികള്‍ക്ക് കനത്ത പിഴകള്‍, നിർബന്ധിത ഗർഭഛിദ്രങ്ങള്‍, വന്ധ്യംകരണം തുടങ്ങിയ ശിക്ഷകളും ഉള്‍പ്പെട്ടിരുന്നു. രണ്ടാമതും മൂന്നാമതും ജനിക്കുന്ന കുട്ടികള്‍ക്ക് പലപ്പോഴും ഔദ്യോഗിക രജിസ്ട്രേഷൻ ഇല്ലായിരുന്നു. ഈ പ്രശ്നം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, യാത്ര എന്നിവയ്ക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി.2015-ല്‍ രണ്ട് കുട്ടികള്‍ക്കും 2021-ല്‍ മൂന്ന് കുട്ടികള്‍ക്കും മാത്രമുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷവും ചൈനയുടെ ജനസംഖ്യ കുറയുന്നത് തുടരുകയാണ്. ഇപ്പോള്‍ ഏകദേശം 1.4 ബില്യണ്‍ ആളുകള്‍ വസിക്കുന്ന രാജ്യത്ത് തുടർച്ചയായി മൂന്ന് വർഷമായി ജനസംഖ്യ കുറയുന്നു.

















