പറവൂരില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. കടവത്ത് റോഡില്‍ കണ്ണംപറമ്ബിലെ വീട്ടിനുള്ളിലാണ് ദമ്ബതികളായ സുരേന്ദ്രനേയും സജിതയേയും ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രന്‍. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് 22ല്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ആയിരുന്നു സജിത.

സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. സുരേന്ദ്രനും സജിതയ്ക്കും പറവൂരില്‍ രണ്ടു വീടുകളുണ്ടായിരുന്നു. ഇതില്‍ അടച്ചിട്ട വീട്ടില്‍ വച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് വീട് വൃത്തിയാക്കാനായി രണ്ടുപേരും അവിടെ എത്തിയിരുന്നു. രാത്രിയും ഇരുവരെയും ആ വീട്ടില്‍ വച്ചു നാട്ടുകാര്‍ കണ്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരെത്തി വീട് പരിശോധിച്ചപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വീടുകള്‍ ഉണ്ടെങ്കിലും രണ്ടും ബാങ്കില്‍ പണയത്തിലായിരുന്നു എന്നാണ് വിവരം. മകള്‍: സൂര്യഗായത്രി (പ്ലസ് ടു)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക