2019-ല്‍ നടന്ന ബാലാകോട്ട് വ്യോമാക്രമണത്തില്‍ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ് ഷാ താലിബാൻ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂണ്‍ഖ്വ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്.

തൊഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ഭീകരരുമായായിരുന്നു ഏറ്റുമുട്ടല്‍. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 11 ഭീകരരെ വധിച്ചതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായും വിവരമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുല്‍വാമ ആക്രമണത്തിന് 12 ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 26-ന് പാകിസ്ഥാനിലെ ഖൈബർ പഖ്തൂണ്‍ഖ്വയിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യൻ സൈന്യം വ്യോമാക്രമണത്തില്‍ തകർന്നിരുന്നു. പിന്നാലെ ഇന്ത്യൻ സൈന്യത്തിന് നേരെ പാക്പടയും പ്രത്യാക്രമണം നടത്തി. ഇതിനിടെയാണ് വിംഗ് കമാൻഡറായിരുന്ന അഭിനന്ദൻ വർധമാനെ ആക്രമിച്ചത്. വിംഗ് കമാൻഡറെയും വിമാനത്തെയും പാക് യുദ്ധവിമാനങ്ങള്‍ വെടിവച്ചുവീഴ്‌ത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക