വളക്കാപ്പ് കഴിഞ്ഞ് ഏഴുമാസം ഗർഭിണിയുമായി പോയ വാഹനം അപകടത്തില്‍പെട്ടു. 23 കാരിയും പിതാവും മരിച്ചു. തമിഴിനാട് ചെന്നൈ അമ്ബട്ടൂർ താമ്ബരം ബൈപ്പാലുണ്ടായ അപകടത്തിലാണ് ദീപികയും പിതാവ് പത്മനാഭനും കൊല്ലപ്പെട്ടത്. എതിർവശത്തു കാടി വന്ന കാർ കൂടുംബം സഞ്ചരിച്ചിരുന്ന കാറില്‍ വന്ന് ഇടിക്കുകയായിരുന്നു.
ദീപികയുടെ അമ്മ ഇന്ദ്രാണി, കാർ ഓടിച്ചിരുന്ന ഭുവനേശ്വരൻ എന്നിവർക്ക് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. മദ്യപിച്ച് വാഹനമൊടിച്ച മണികണ്ഠനെന്ന ആളെ പൊലീസ് അറസ്റ്റു ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഇയാളുടെ കാറിലെ എയർ ബാഗുകള്‍ പ്രവർത്തിച്ചതിനാല്‍ ഇയാള്‍ നേരിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















