ലോറിയില്‍ നിന്നിറക്കുന്നതിനിടെ പുത്തന്‍ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു. കാറിനടിയില്‍പ്പെട്ട് ഷോറൂമിലെ ജീവനക്കാരന് ദാരുണാന്ത്യം. കാറിറക്കിയ യൂണിയന്‍കാരനെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവര്‍ യാര്‍ഡില്‍ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം.

രണ്ട് കൂറ്റന്‍ ലോറിയിലാണ് പുത്തന്‍ റെയ്ഞ്ച് റോവര്‍ കാറുകളുടെ ലോഡെത്തിയത്. കാറുകള്‍ ലോറികളില്‍ നിന്ന് യാര്‍ഡിലേക്ക് നീക്കം ചെയ്യാന്‍ പതിവുപോലെ യൂണിയന്‍കാരെ ചുമതലപ്പെടുത്തി. വേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ ഒപ്പം ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആന്‍റണി സേവ്യറുമുണ്ടായിരുന്നു.രണ്ട് യൂണിയന്‍കാരില്‍ ഒരാളായ അന്‍ഷാദ് ഡ്രൈവറായും രണ്ടാമന്‍ അനീഷ്, റോഷനോടൊപ്പം ലോറിക്ക് പുറത്ത് റോഡിലും നിലയുറപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടം ഇങ്ങനെ: ലോറിക്കുള്ളില്‍ നിന്ന് റിവേഴ്സെടുത്ത് റെയിലിലൂടെ കാര്‍ താഴെയ്ക്ക് ഇറക്കുന്നതിനിടെ അന്‍ഷാദിന് കാറിന്‍റെ നിയന്ത്രണം വിട്ടു. ബ്രേക്ക് ചവിട്ടുന്നതിന് മുന്‍പ് തന്നെ നിമിഷം നേരംകൊണ്ട് കാര്‍ ലോറിയില്‍ നിന്ന് പുറത്തേക്ക് പാഞ്ഞിറങ്ങി. ലോറിയില്‍ നിന്ന് കുതിച്ചുചാടിയ കാര്‍ പുറത്ത് റോഡില്‍ നിന്നിരുന്ന അനീഷിന്റേയും റോഷന്റേയും നേര്‍ക്കാണ് കുതിച്ചെത്തിയത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുന്‍പ് കാര്‍ റോഷന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി.

നിയന്ത്രണംവിട്ട കാര്‍ യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്ബുവേലിയില്‍ ഇടിച്ചു നിന്നു. ഇവിടംകൊണ്ട് ഒതുങ്ങിയില്ല അപകടം. പിന്നീട് മുന്നോട്ടുകുതിച്ച്‌ റോഡിന് വശത്തെ വൈദ്യുതി പോസ്റ്റുകളും ഇടിച്ച്‌ തെറിപ്പിച്ചാണ് കാര്‍ നിന്നത്. റോഷനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനീഷിന‍് നെറ്റിയിലും കൈക്കും പരുക്കേറ്റു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക