കന്യാകുമാരിയില്‍ ദളിത്‌ യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്ബത്തൂരിലെ ഐടി കമ്ബനിയില്‍ ജോലി ചെയുന്ന ധനുഷ് (22) ആണ്‌ മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും പ്രണയബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു.

ഡിഎംകെ പ്രാദേശിക നേതാവാണ് പെണ്‍കുട്ടിയുടെ അച്ഛൻ. പെണ്‍കുട്ടിയുടെ വിവാഹം അടുത്തിടെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടർന്ന് പെണ്‍കുട്ടിയെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂള്‍ പഠനകാലം മുതല്‍ ഇരുവരും പ്രണയത്തില്‍ ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ദുരഭിമാനക്കൊലയാണ് എന്നാണ് ദളിത്‌ ആക്റ്റിവിസ്റ്റുകള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ കേസെടുക്കാൻ പൊലീസ് ആദ്യം തയാറായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക