പോലീസിനെ കബളിപ്പിക്കാൻ സ്ത്രീ വേഷത്തില്‍ നടന്ന കൊടും ക്രിമിനലിനെ പിടികൂടി. 13 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദയാ ശങ്കറെ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി, ഭീഷണപ്പെടുത്തല്‍,മോഷണം തുടങ്ങിയ വകുപ്പകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സാരിയും ബ്ലൗസും ധരിച്ച പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പൊലീസ് തിരഞ്ഞിരുന്ന പ്രധാന ക്രിമിനലുകളില്‍ ഒരാളായിരുന്നു ദയാശങ്കർ. ഏറെ നാളായി സ്ത്രീവേഷത്തിനുള്ളില്‍ മറഞ്ഞിരിക്കുകയായിരുന്നു. 23-കാരനായ പ്രിൻസ് ചൗളയുടെ പരാതിയിലാണ് നിലവിലെ അറസ്റ്റ്. ദയാശങ്കറും സംഘവും ചേർന്ന് ആയുധങ്ങള്‍ ഉപയോഗിച്ച്‌ ക്രൂരമായി മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് നിരവധി തവണ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നെങ്കിലും തുമ്ബൊന്നും ലഭിച്ചിരുന്നില്ല. ഒടുവില്‍ ഇയാളുടെ അടുപ്പക്കാരില്‍ ഒരാള്‍ നല്‍കിയ വിവരത്തിന് പിന്നാലെ നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക