മഹേഷ് നാരാണൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹൻലാലിന് ഊഷ്മള സ്വീകരണം. രാജകീയ വരവേല്‍പ്പ് നല്‍കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.ആദ്യ ഏഴ് ഘട്ട ഷെഡ്യൂള്‍ പൂർത്തിയാക്കിയ ശേഷം എട്ടാമത്തെ ഷെഡ്യൂളിന് വേണ്ടിയാണ് താരങ്ങള്‍ എത്തിയത്.
മോഹൻലാലിനൊപ്പം കുഞ്ചാക്കോ ബോബനും ശ്രീലങ്കയില്‍ എത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ബൊക്കയും ഹാരവും നല്‍കിയാണ് താരങ്ങള്‍ക്ക് സ്വീകരണം ഒരുക്കിയത്. പത്ത് ദിവസത്തെ ചിത്രീകരണമായിരിക്കും ശ്രീലങ്കയില്‍ നടക്കുക. മോഹൻലാല്‍, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍, ദർശന രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന രംഗങ്ങളാണ് എട്ടാമത്തെ ഷെഡ്യൂളിലുള്ളത്.വർഷങ്ങള്‍ക്കിപ്പുറം മോഹൻലാലും മമ്മൂട്ടിയും ഒരുമിക്കുന്നുവെന്ന സവിശേഷതയും ഈ സിനിമയ്‌ക്കുണ്ട്.

















