പറക്കും തളികകളെ കുറിച്ചുള്ള കഥകള്‍ ഏറെ കേട്ടിട്ടുണ്ട്. ഔദ്യോഗികമായി ആരും തന്നെ അത്തരം ഒന്ന് നിലനില്‍ക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പലരും ആകാശത്ത് അസാധാരണ രൂപത്തിലുള്ള പറക്കും വസ്തുക്കളെ കണ്ടതായി അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ചില ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

ഇപ്പോഴിതാ പറക്കും തളികയുടെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ജെറെമി കോർബല്‍ എന്ന മാധ്യമപ്രവർത്തകൻ. ഒരു യുഎസ് സൈനികൻ പകർത്തിയ ദൃശ്യങ്ങളാണിതെന്നാണ് റിപ്പോർട്ടുകള്‍. 2020ല്‍ അഫ്ഗാൻ-പാകിസ്താൻ അതിർത്തിയില്‍ നിന്നാണ് ഈ ദൃശ്യം പകർത്തിയത്. ചൊവ്വാഴ്ചയാണ് ദൃശ്യം അവർ പുറത്തുവിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മേഘങ്ങള്‍ക്കിടയിലൂടെ വലിയൊരു തളിക പറന്നു നീങ്ങുന്നത് വീഡിയോയില്‍ കാണാം. തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസം (യുഎപി) എന്നാണ് യുഎസ് പ്രതിരോധ വകുപ്പ് ഇതിനെ വിശേഷിപ്പിക്കുന്നത്.ഒരു തെർമല്‍ വീഡിയോ ദൃശ്യമാണിത്. സഞ്ചാരത്തിനായി എന്തെങ്കിലും എഞ്ചിൻ പ്രവർത്തിക്കുന്നതിന്റെ സൂചനകള്‍ ഒന്നുമില്ലാതെയാണ് ഈ തളിക പറന്നു പോവുന്നത്. സാധാരണ വിമാനങ്ങളും മറ്റും ആകാശത്തുകൂടി പോകുമ്ബോള്‍ പുകയോ താപമോ പുറത്തുവിടാറുണ്ട്. ഇത് തെർമല്‍ ക്യാമറാ ദൃശ്യങ്ങളില്‍ കാണാനും സാധിക്കും.

ആദ്യമായാണ് സാങ്കല്‍പ്പിക കഥകളിലേത് പോലെയുള്ള തളിക രൂപത്തിലുള്ള യുഎപി സൈനികരുടെ ക്യാമറയില്‍ ചിത്രീകരിക്കപ്പെടുന്നത്. ഒരു വ്യോമസേനാ താവളത്തില്‍ നിന്നുള്ള നിരീക്ഷണ ദൗത്യത്തിനിടെയാണ് ഈ രംഗം ക്യാമറയില്‍ പതിഞ്ഞത്.എങ്ങനെയാണ് ഈ തളികയ്ക്ക് ആകാശത്തുകൂടി സഞ്ചരിക്കാൻ സാധിക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും പറക്കും തളികകളെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ക്ക് ചൂടുപകരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക