വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത്എംഎസ്പി സ്കൂളില്‍ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച്‌ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച്‌ പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. അപകടത്തില്‍ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികള്‍ രംഗത്തെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുട്ടിയുടെ കാലില്‍ അധ്യാപികയുടെ കാർ ഇടിച്ചത്. കുട്ടിയുടെ കാല്‍ മൂന്നിടങ്ങളില്‍ പൊട്ടിയിട്ടുണ്ട്. എന്നാല്‍ സ്കൂള്‍ അധികൃതർ മതില്‍ ഇടിഞ്ഞുവീണ് അപകടം പറ്റിയെന്ന് പറയാൻ നിർദേശിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതും വൈകിയെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. കേസ് കൊടുക്കരുതെന്നും അധ്യാപിക ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാർത്ഥികള്‍ സ്കൂള്‍ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകർ സംസാരിക്കുകയും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർ‌ന്ന് ചർച്ചക്ക് തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എംഎസ്പി സ്കൂള്‍ അധ്യാപിക ബീഗത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സ്കൂള്‍ അധികൃതർ തയ്യാറായില്ല. നിലവില്‍ കുട്ടികളുമായി അധ്യാപകർ സംസാരിച്ചു വരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക