സഹോദരങ്ങള്‍ തമ്മിലുള്ള തർക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകൻ മരിച്ചു. സംഭവത്തില്‍ സംഗീതാധ്യാപകനായ സഹോദരൻ അറസ്റ്റിലായി. എആർ നഗർ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്കൂള്‍ മുൻ അധ്യാപകനുമായ പൂക്കോടൻ അയ്യപ്പൻ (59) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. സഹോദരനും സംഗീതാധ്യാപകനുമായ പൂക്കോടൻ ബാബു(47)വിനൊണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ്ചെയ്തത്. ഇയാളെ കോടതി റിമാൻഡ്ചെയ്തു.

സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപംവെച്ച്‌ തർക്കമുണ്ടായിരുന്നു. ഇതിനിടെ അയ്യപ്പൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പന്റെ ഭാര്യയുടെ മൊഴിപ്രകാരമാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

.കേരള റിട്ടയേഡ് ടീച്ചേഴ്സ് കോണ്‍ഗ്രസ് സംഘടനയുടെ മലപ്പുറം ജില്ലാ സെക്രട്ടറി, ഭാരതീയ ദളിത് കോണ്‍ഗ്രസ് എആർ നഗർ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിച്ചുവരുകയായിരുന്നു അയ്യപ്പൻ.ഭാര്യ: വിജയലക്ഷ്മി. മക്കള്‍: അനുഷ, ആരാധ്യ. മറ്റു സഹോദരങ്ങള്‍: ഗംഗാധരൻ, രുക്മിണി, വിശാലാക്ഷി, സുമിത്ര, പുഷ്പ, ഇന്ദിര.തിങ്കളാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക