പ്രാങ്കിന്റെ പേരില്‍ എന്ത് വൃത്തികേടും കാണിക്കാമെന്ന് ചിന്തിച്ച് ചെയ്തുകൂട്ടുന്ന നിലവാരമില്ലാത്ത നിരവധി കണ്ടന്റുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരു പ്രാങ്ക് വീഡിയോ ആയിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്തത്. ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയില്‍ സംസാരിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമര്‍ശിക്കുന്നത്.സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.
‘മാന്യമായി ഒരു തൊഴില്‍ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും തോന്നില്ലെന്നാണ് കമന്‍റുകഴ്‍ കൂടുതലും. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് ആർ.ജെ അഞ്ജലി രംഗത്ത് വന്നിട്ടുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അഞ്ജലി പറയുന്നു. ഇനി തന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആർ.ജെ അഞ്ജലി പറയുന്നു.

















